| Sunday, 15th June 2014, 6:13 pm

കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്ന് ജാര്‍ഖണ്ഡ് ലേബര്‍ കമ്മീഷ്ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ജാര്‍ഖണ്ഡ്: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താണെന്ന് പറയാനാകില്ലെന്ന് ജാര്‍ഖണ്ഡ് ലേബര്‍ കമ്മീഷ്ണര്‍ മനീഷ് രഞ്ജന്‍ പറഞ്ഞു. അനാഥാലയങ്ങളില്‍ നേരിട്ട് നടത്തിയ അന്വഷണത്തില്‍ ഇക്കാര്യം വ്യക്തമായതായി അദ്ദേഹം പറഞ്ഞു.

കുട്ടികളെ കൊണ്ടുവന്നത് ബാലവേലക്കല്ല. ജാര്‍ഖണ്ഡിലെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളാണ് സംസ്ഥാനത്തെ കുട്ടികള്‍ അനാഥാലയങ്ങളിലേക്ക് പോകുന്നതിനുള്ള കാരണം- മനീഷ് രഞ്ജന്‍ പറയുന്നു.

താന്‍ കണ്ടെത്തിയ കാര്യങ്ങള്‍ വിശദമായി ജാര്‍ഖണ്ഡ് സര്‍ക്കാറിന് റിപ്പോര്‍ട്ടായി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംഭവത്തില്‍ പ്രത്യക അന്വഷണ സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താണെന്ന നിലപാടില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതിനിടെയാണ് ലേബര്‍ കമ്മീഷ്ണറുടെ ഈ കണ്ടെത്തല്‍.

We use cookies to give you the best possible experience. Learn more