ബുച്ചി ബാബു സന സംവിധാനം ചെയ്ത് ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു പെദ്ദി. രാം ചരണും ജാന്‍വി കപൂറും പ്രധാനവേഷത്തിലെത്തിയ ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുക്കിയതെങ്കിലും തിയേറ്ററുകളില്‍ പരാജയമായി മാറുകയായിരുന്നു. ചിത്രത്തിന് പിന്നാലെ ജാന്‍വി കപൂര്‍ അവതരിപ്പിച്ച ആച്ചിയമ്മ എന്ന കഥാപാത്രം വലിയ ചര്‍ച്ചയായിരുന്നു. ലൈംഗികാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ചിത്രത്തിലെ രംഗങ്ങള്‍ക്ക് നേരെയും ജാന്‍വി കപൂറിനെ ഒബ്‌ജെക്ടിഫൈ ചെയ്ത് ചിത്രീകരിച്ച രീതിയ്‌ക്കെതിരെയും വലിയ വിമര്‍ശനങ്ങളായിരുന്നു സംവിധായകനെതിരെ ഉയര്‍ന്നത്.
പിന്നാലെ ബുച്ചി ബാബ സന ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കരണ്‍ ജോഹാറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സംഭവത്തെ കുറിച്ച് ജാന്‍വി കപൂര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പെദ്ദിയിലെ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രീതി തികച്ചും സ്ത്രീ വിരുദ്ധവും ലൈംഗികച്ചുവയോടെയുള്ളതാണെന്നും ഈ അപമാനം ജീവിതകാലം മുഴുവനുണ്ടാകുമെന്നും ജാന്‍വി പറഞ്ഞു.
ജാന്‍വി കപൂര്‍. Photo: X.com
‘ആ കഥാപാത്രത്തെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ഫീല്‍ ചെയ്തിരുന്നു. പക്ഷേ അതൊന്നും എനിക്ക് പറയാന്‍ സാധിച്ചിരുന്നില്ല. കാരണം ഒരുപാട് ആളുകള്‍ ചിത്രത്തിന് വേണ്ടി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. എന്താണ് പറയേണ്ടതെന്നോ എന്താണ് പറയാനുള്ളതെന്നോ സത്യം പറഞ്ഞാല്‍ എനിക്ക് അറിയുമായിരന്നില്ല.
സംഭവം എന്ത് തന്നെയായാലും അതിലുള്ള എന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നത് പ്രധാനമാണ്. ആ കഥാപാത്രം നമ്മുടെ സമൂഹത്തിലെ ഞാനടങ്ങുന്ന ജെന്‍ഡറിനെ ഏത് തരത്തിലാണ് മോശമായി സ്വാധീനിക്കുക എന്ന് ഞാന്‍ മനസിലാക്കുന്നുണ്ട്. ആ അപമാനം എന്റെ ഒപ്പം എല്ലാക്കാലത്തും ഉണ്ടാകും. എനിക്ക് മറ്റൊന്നും ചെയ്യാന്‍ പറ്റില്ലായിരുന്നോ, കൂടുതല്‍ ജാഗ്രത പുലര്‍ത്താമായിരുന്നില്ലേ, വലിയ പ്രശ്‌നം ഉണ്ടാക്കാമായിരുന്നില്ലേ എന്ന ചേദ്യങ്ങള്‍ക്ക് തീര്‍ച്ചയായും അതെ എന്നാണ് ഉത്തരം. ആ കഥാപാത്രം പ്രശ്‌നമുണ്ടാക്കുമോ, അത് എക്‌സ്ട്രീം ഒബ്‌ജെക്ടിഫിക്കേഷനാണോ, അത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തെ പ്രോത്സാഹിപ്പിക്കുമോ എന്ന ചോദിത്തിനെല്ലാം ഉത്തരം അതെ എന്നാണ്.
ഇനി ഒരിക്കലും അത് നടക്കില്ല എന്ന് ഉറപ്പാക്കാന്‍ മാത്രമേ എനിക്ക് സാധിക്കുകയുള്ളൂ. മറ്റൊരു കാര്യം കൂടെയുണ്ട്. അത് പറയാന്‍ എനിക്ക് താത്പര്യമില്ല, കാരണം ഞാന്‍ മറ്റൊരാളുടെ മേല്‍ പഴി ചാരുന്ന പോലെയാണ് അത് കേള്‍ക്കുമ്പോള്‍ തോന്നുക. എന്താണെന്ന് വെച്ചാല്‍ പലപപ്പോഴും നമ്മള്‍ സംവിധായകന്റെ വാക്ക് കേട്ട് പ്രൊഫഷണലായി ചെയ്യാനാണ് ശ്രമിക്കുക. അതിലൂടെ പരമാവധി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കും.
പെദ്ദി. Photo: X.com
സൗത്ത് ഫിലിം ഇന്‍ഡസ്ട്രികളില്‍ വളരെ റെയറായിട്ടാണ് ഒരു കംപ്ലീറ്റ് തിരക്കഥ ഉണ്ടാകുക. അതില്‍ ക്യാമറ ആങ്കിള്‍ ഏതാണെന്ന് പോലും നമുക്ക് പലപ്പോഴും മനസിലാവില്ല. വളരെ പ്രവിലേജ് ഉള്ള സ്ഥലത്ത് നിന്നുമാണ് ഞാന്‍ വരുന്നത്. പെദ്ദിയില്‍ ഞാനത് പ്രയോജനപ്പെടുത്തണമായിരുന്നു. എന്ത് തന്നെയായാലും ഇനി മറ്റൊരു നടിയെ ഇത്തരത്തില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് എല്ലാവരും രണ്ടാമതൊന്ന് ആലോചിക്കും,’ ജാന്‍വി പറഞ്ഞു.
Content Highlight: Jhanvi kapoor talks about Peddi issue