നെപ്പോ കിഡുകള്‍ക്ക് പഞ്ഞമില്ലാത്ത ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ കരണ്‍ ജോഹര്‍ പരിചയപ്പെടുത്തിയ മറ്റൊരു താരപുത്രിയാണ് ജാന്‍വി കപൂര്‍. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടിമാരിലൊരാളായ ശ്രീദേവിയുടെ മകളാണ് ജാന്‍വി. ധടക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി സിനിമാലോകത്തേക്ക് കടന്നുവന്നത്. ഓരോ സിനിമ കഴിയുന്തോറും ജാന്‍വിയുടെ പ്രകടനം പടവലങ്ങ പോലെ വളരുന്നു എന്നാണ് ട്രോളുകള്‍.
ജാന്‍വി കപൂര്‍ Photo: Reddit
ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ പെദ്ദിയിലും സ്ഥിതി വ്യത്യസ്തമല്ല. ബുച്ചി ബാബു സന സംവിധാനം ചെയ്ത ചിത്രത്തില്‍ ആച്ചിയമ്മ എന്ന കഥാപാത്രമായാണ് ജാന്‍വി വേഷമിട്ടത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ആകെ അരമണിക്കൂര്‍ മാത്രമാണ് ജാന്‍വിക്ക് റോള്‍. സ്‌ക്രീനില്‍ വരുന്ന സമയത്തെല്ലാം ശരീര പ്രദര്‍ശനമല്ലാതെ മറ്റൊന്നും ജാന്‍വിക്ക് ചെയ്യാനുണ്ടായിരുന്നില്ല. ഗുസ്തിക്കാരനായി റാം ചരണ്‍ നടത്തുന്ന ട്രാന്‍സ്‌ഫോര്‍മേഷന് വെല്ലുവിളിയായിരുന്നു ജാന്‍വിയുടെ ഗ്ലാമര്‍ ഷോ.
പെദ്ദിയുടെ റിലീസിന് പിന്നാലെ ജാന്‍വിയെ സോഷ്യല്‍ മീഡിയയില്‍ പലരും ട്രോളുകയാണ്. സമീപകാലത്ത് ജാന്‍വി നായികയായി വേഷമിട്ട സിനിമകളിലെ സാമ്യതയാണ് ട്രോളന്മാര്‍ കുത്തിപ്പൊക്കിയത്. എന്‍.ടി.ആറിനൊപ്പമുള്ള ദേവര, ഹിന്ദി ചിത്രം പരം സുന്ദരി, പെദ്ദി എന്നീ സിനിമകളിലെല്ലാം ജാന്‍വി പൊതുവായി ചെയ്യുന്ന കാര്യമാണ് ട്രോളിന് ഇരയായത്.
ഈ മൂന്ന് സിനിമകളിലും പാട്ടിന്റെ ഇടയില്‍ ജാന്‍വിയുടെ കഥാപാത്രം തന്റെ സാരി അഴിച്ച് ബോഡി എക്‌സ്‌പോസ് ചെയ്യുന്നുണ്ട്. ഇതല്ലാതെ മറ്റൊന്നും ജാന്‍വിക്ക് ചെയ്യാനില്ല എന്നാണ് ട്രോളുകള്‍. മൂന്ന് സിനിമകളിലെയും സ്‌ക്രീന്‍ഷോട്ടുകള്‍ ഒരുമിച്ച് വെച്ചുകൊണ്ട് ഏത് സിനിമയാണെന്ന് കണ്ടുപിടിക്കാന്‍ ചിലരെ ചാലഞ്ച് ചെയ്യുന്ന പോസ്റ്റുകള്‍ വൈറലായി.
ഈ സ്‌ക്രീന്‍ഷോട്ടുകള്‍ ജാന്‍വിയെ കാണിച്ചാല്‍ അവര്‍ക്ക് പോലും ഏത് സിനിമയാണെന്ന് പറയാന്‍ ബുദ്ധിമുട്ടാകുമെന്നാണ് ചില പോസ്റ്റുകള്‍. ജാന്‍വിയോട് കഥ പറയാന്‍ സംവിധായകന്‍ വരുമ്പോള്‍ ഏത് സീനില്‍ സാരിയഴിക്കണമെന്ന് ആദ്യമേ പറഞ്ഞുവെക്കാറുണ്ടെന്നും ട്രോളുകളുണ്ട്. ഇങ്ങനെ പോയാല്‍ അധികം വൈകാതെ ജാന്‍വി ഫീല്‍ഡൗട്ടാകുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
അഭിനയിക്കാനുള്ള കഴിവില്ലാതെ സിനിമയില്‍ വെറും ഗ്ലാമര്‍ ഷോ കൊണ്ട് മാത്രം പിടിച്ചുനില്‍ക്കുന്നവരുടെ ലിസ്റ്റില്‍ മുന്‍നിരയില്‍ തന്നെ ജാന്‍വിയും ഉണ്ടാകുമെന്നാണ് പലരുടെയും കമന്റ്. ബോളിവുഡിലും ടോളിവുഡിലും സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഓര്‍ത്തിരിക്കാന്‍ ഒരു നല്ല പ്രകടനമില്ലാത്തത് ജാന്‍വി എന്ന നടിയുടെ പരാജയമാണെന്നും കമന്റുകളുണ്ട്. നെപ്പോ കിഡുകളെ കൈവിടാത്ത പ്രൊഡക്ഷന്‍ ഹൗസുകളുള്ളിടത്തോളം ജാന്‍വി സേഫായിരിക്കും.
Content Highlight: Jhanvi Kapoor getting trolls after Peddi release
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ