ടെലിവിഷൻ അവതാരകയായി വന്ന് പിന്നീട് മലയാള സിനിമയിലും സജീവമായ നടിയാണ് ജുവൽ മേരി. മമ്മൂട്ടി നായകനായി അഭിനയിച്ച പത്തേമാരി എന്ന സിനിമയിലെ നളിനി എന്ന നായിക കഥാപാത്രം ചെയ്തു കൊണ്ട് ആണ് ജുവൽ മലയാള സിനിമയിലേക്ക് കടന്നു വന്നത്. നളിനി, ഉട്ടോപ്യയിലെ രാജാവ്, ഞാൻ മേരിക്കുട്ടി തുടങ്ങിയവയാണ് മറ്റു പ്രധാന സിനിമകൾ.
ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണ് താനെന്ന് ജുവൽ മേരി പറയുന്നു.
അമ്മയാകണം എന്നത് വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നെന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നും പിങ്ക് പോഡ്കാസ്റ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ താരം പറഞ്ഞു.
‘എനിക്കിതുവരെ ഒരു കുഞ്ഞുണ്ടായിട്ടില്ല. ഉള്ളിന്റെ ഉള്ളില്‍ ഭയങ്കര ആഗ്രഹമുള്ള ഒരു കാര്യമായിരുന്നു. അത് നടന്നില്ല. അതില്‍ കുറേ പ്ലോബ്ലംസ് ഉണ്ട്. അതെനിക്ക് പറയാന്‍ പറ്റില്ല. ഇപ്പോഴും ആഗ്രഹം ഉണ്ട് അത് വേണം എന്നുള്ളത്.
ഇത് നടക്കാത്തതിന്റെ എംറ്റിനെസ് തോന്നുമ്പോള്‍ ലാലി..ലാലിലേ പാട്ട് വെച്ച് ഞാന്‍ ഇരുന്ന് കരയും. ഇത് നടക്കുന്നതാണ്. പിരീഡ്‌സ് ടൈമിലൊക്കെ ഈ സങ്കടം വരും,’ താരം പറഞ്ഞു.
ജുവൽ മേരി,Photo:Jewel Mary/Facebook
പലരും മദർഹുഡിന് വേണ്ടിയാണ് അമ്മയാകുന്നത്. എനിക്കും ഒരു പോയിന്റ് വരെ അങ്ങനെ തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ എനിക്കുണ്ടാകാൻ പോകുന്ന കുഞ്ഞിനെ കാണണം എന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്നും താരം കൂട്ടിച്ചേർത്തു.
ജീവിതത്തിൽ ഏറ്റവും മോശം അവസ്ഥകളിലൂടെ താൻ കടന്നു പോയിട്ടുണ്ട്. എന്നാൽ അവിടെയൊന്നും തളരാതെ പിടിച്ചു നിന്നു. ഒരുപക്ഷെ താൻ തന്നെ ഉപേക്ഷിച്ചിരുന്നെങ്കിൽ ഇന്ന് കാണുന്ന ഈ ജുവൽ മേരി ഉണ്ടാകില്ലായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.
Content Highlight: Jewel Mary says her biggest wish in life is to become a mother