ലണ്ടൻ: യു.കെ സൈന്യത്തെ വിദേശ രാജ്യങ്ങൾക്ക് വിട്ടുനൽകുന്നതിന് മുമ്പ് പാർലമെന്റിന്റെ അനുമതി തേടണമെന്ന ബില്ലുമായി ഇസ്‌ലിംഗ്ടൺ നോർത്തിലെ പാർലമെന്റ് അംഗവും യുവർ പാർട്ടി നേതാവുമായ ജെറമി കോർബിൻ.
ബ്രിട്ടീഷ് സൈന്യത്തെയോ സൈനിക ഉപകരണങ്ങളെയോ വിന്യസിക്കുന്നതിന് മുമ്പ് പാർലമെന്റ് അംഗങ്ങളുടെ അനുമതി തേടണമെന്നും വിദേശ സൈന്യങ്ങൾക്ക് യു.കെ സൈനിക താവളങ്ങൾ ഉപയോഗിക്കണമെങ്കിൽ നിർമാതാക്കളുടെ അനുമതി വേണമെന്നും ബില്ലിൽ പറയുന്നു.
സ്പെയിനിന്റെ പാത പിന്തുടർന്ന് യു.കെ പ്രധാന മന്ത്രിയും ഈ നിയമവിരുദ്ധ യുദ്ധത്തിൽ ഒരു തരത്തിലും പങ്കാളികളാവില്ല എന്ന് പ്രഖ്യാപിക്കണമെന്ന് ജെറമി കോർബിൻ എക്‌സിൽ പറഞ്ഞു.
യു.കെ പാർലമെന്റിലെ വിശാല ഇടത് സഖ്യത്തിന്റെ ആദ്യ ചുവടുവെപ്പാണ് ഈ ബില്ല്. ഗ്രീൻ പാർട്ടി എം.പിമാരായ എല്ലി ചൗൺസ്, ഹന്ന സ്പെൻസർ എന്നിവരും സ്വതന്ത്ര എം.പിമാരുടെ സഖ്യവും ഭരണകക്ഷിയായ ലേബർ പാർട്ടിയിലെ വിമതരും ഈ സഖ്യത്തിലുണ്ട്.
യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ഇൻ്റർനെറ്റ് അധിഷ്ഠിത മാർക്കറ്റ് റിസർച്ച് ആൻഡ് ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനമായ യൂഗോവ് ബ്രിട്ടനിൽ നടത്തിയ സർവ്വേ പ്രകാരം രാജ്യത്തെ 49 ശതമാനം പേരും അമേരിക്കയുടെ ഇറാൻ ആക്രമണത്തെ എതിർക്കുന്നവർണ്, 28 ശതമാനം പേർ മാത്രമാണ് ആക്രമണത്തെ അനുകൂലിച്ചത്.
യു.കെ പ്രസിഡന്റ് കെയ്‌ർ സ്റ്റാർമെർ വ്യക്തമായ നിയമാടിത്തറ ഇല്ലാതെ ആക്രമണത്തിൽ പങ്കുചേരില്ലെന്ന് വിശദമാക്കിയിരുന്നു.
Content Highlight: Jeremy Corbyn tables bill to limit government war powers