മലയാളികള്‍ക്ക് പരിചിതനായ സംവിധായകനാണ് ജിയോ ബേബി. ആദ്യ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട സംവിധായകനാണ് ജിയോ ബേബി.
ജിയോ ബേബി സംവിധാനം ചെയ്ത രണ്ട് പെണ്‍കുട്ടികള്‍, കിലോമീറ്റേഴേസ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്നീ സിനിമകളില്‍ ടൊവിനോ തോമസ് അഭിനയിച്ചിരുന്നു. ഇപ്പോള്‍ റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ തോമസിനെ കുറിച്ചും അദ്ദേഹത്തിന് ഇന്‍ഡസ്ട്രിയിലുണ്ടായ വളര്‍ച്ചയെ കുറിച്ചും സംസാരിക്കുകയാണ് ജിയോ ബേബി.
‘ഇന്ന് ടൊവി വളരെ പോപ്പുലറായിട്ടുള്ള കേരളത്തിന് പുറത്തും ഒരുപാട് ആരാധകരുള്ള നടനാണ്. നമ്മള്‍ കേരളത്തിലാണ് എന്ന് പറയുമ്പോള്‍ ടൊവിയുടെ സിനിമകളെ കുറിച്ച് മറ്റുള്ളവര്‍ ഇങ്ങോട്ട് സംസാരിക്കും. നമ്മള്‍ അയാളുടെ കൂടെ സിനിമ ചെയ്തിട്ടുണ്ടെന്ന് പറയുമ്പോള്‍. നിങ്ങള്‍ അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്തിട്ടുണ്ടോ എന്ന് വളരെ അതിശയത്തോടെ ചോദിക്കും. പുറത്തുള്ളവര്‍ക്ക് എന്റെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും, നമ്മള്‍ ചെയ്ത കാതലുമൊക്കെ അറിയുകയുള്ളു. വേറേ ഞാന്‍ ചെയ്ത സിനിമകളെ പറ്റിയൊന്നും അറിയില്ല,’ ജിയോ ബേബി പറയുന്നു.
ടൊവിയേ കുറിച്ച് ഓര്‍ക്കുമ്പോള്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്നും സിനിമയില്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്യുന്ന സമയത്താണ് തങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ടൊവി സിനിമയോട് അടങ്ങാത്ത പാഷനുള്ള നടനാണെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു.
‘എന്തിനാണ് ടൊവി രണ്ട് പെണ്‍കുട്ടികള്‍ എന്ന സിനിമയില്‍ ഒരു ദിവസം അഭിനയിച്ചത്. എന്തിനാണ് അതിന് ഒരു പൈസയും പറയാതിരുന്നത്. ആ പാഷനും ഹാര്‍ഡ് വര്‍ക്കും കൊണ്ടാണ് ടൊവി ഇപ്പോഴുള്ള പൊസിഷനില്‍ നില്‍ക്കുന്നത്,’ജിയോ ബേബി പറയുന്നു.
രണ്ട് പെണ്‍കുട്ടികള്‍
ജിയോ ബേബി സംവിധാനം ചെയ്ത് 2016-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 2 പെണ്‍കുട്ടികള്‍. അമല പോള്‍, ടൊവിനോ തോമസ്, അഞ്ജു കുര്യന്‍ എന്നിവര്‍ അതിഥി വേഷങ്ങളില്‍ എത്തിയ ഈ ചിത്രത്തില്‍ അന്ന ഫാത്തിമയും ഷാംബവിയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
Content Highlight: Jeo baby talks about Tovino Thomas and his growth in the industry