| Friday, 1st August 2025, 4:51 pm

'മീശ'യില്‍ എന്നെ എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്നറിയാന്‍ ആകാംക്ഷ ഉണ്ടായിരുന്നു: ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 2021 ല്‍ പുറത്തിറങ്ങിയ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട  സംവിധായകനാണ് അദ്ദേഹം. സംവിധായകന് പുറമെ ഒരു അഭിനേതാവ് കൂടിയാണ് ജിയോ ബേബി.

ജിയോ ബേബി പ്രധാനവേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് മീശ. എം.സി. ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രത്തില്‍ കതിര്‍, ഹക്കീം ഷാ തുടങ്ങിയവരും അഭിനയിക്കുന്നു. ഇപ്പോള്‍ മീശ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ജിയോ ബേബി.

‘എന്നെ ആദ്യം വിളിച്ചത് സംവിധായകന്‍ എം.സി. ജോസഫാണ്. എം.സി വിളിച്ചിട്ട് അടുത്ത സിനിമ ചെയ്യാന്‍ പോകുകയാണ് ഒരു ക്യാരക്ടര്‍ ഉണ്ട് എന്ന് പറഞ്ഞു. കഥ കേള്‍ക്കാന്‍ വേണ്ടിയിട്ട് ഒന്ന് വരുമോ എന്ന് ചോദിച്ചപ്പോള്‍ തന്നെ എനിക്ക് ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു. കാരണം അദ്ദേഹത്തിന്റെ വികൃതി ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയായിരുന്നു. നല്ല സിനിമയായിരുന്നു. ആ സംവിധായകന്‍ എന്നെ വിളിച്ചല്ലോ, എന്ന് തോന്നി,’ജിയോ ബേബി പറയുന്നു.


നല്ല ഒരു സിനിമ ചെയ്ത സംവിധായകന്‍ നമ്മളെ വിളിക്കുമ്പോള്‍ ആ സിനിമയില്‍ തനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടാകുമെന്ന് ഒരു വിശ്വാസം ഉണ്ടായിരുന്നുവെന്നും മീശയിലേക്ക് വരുമ്പോള്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തിനായി തന്നെ സംവിധായകന്‍ തെരഞ്ഞെടുത്തു എന്നൊരു എക്‌സൈറ്റ്‌മെന്റുണ്ടായിരുന്നുവെന്നും ജിയോ ബേബി പറഞ്ഞു. കാരണം സാധാരണഗതിയില്‍ തന്നെ തെരഞ്ഞെടുക്കാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സിനിമയിലെ എന്റെ കഥാപാത്രം അത്ര നോര്‍മലായിട്ടുള്ള ഒരു കഥാപാത്രം അല്ല. അദ്ദേഹം പൊളിറ്റീഷനാണ്, ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കുന്ന ഒരു നെഗറ്റീവ് ഷെയ്ഡുള്ള ക്യാരക്ടറാണ്. അതിന് എന്നെ എന്തുകൊണ്ടാണ് കാസ്റ്റ് ചെയ്തത് എന്നൊരു ക്യൂരിയോസിറ്റി ഉണ്ടായിരുന്നു,’ജിയോ ബേബി പറയുന്നു.

Content highlight: Jeo Baby talks about his upcoming film Meesha

We use cookies to give you the best possible experience. Learn more