ബോളിവുഡിലായാലും ഹോളിവുഡിലായാലും താരങ്ങളുടെ സ്റ്റൈലുകള്‍ പരീക്ഷിക്കുന്നതും അവയെ തിരഞ്ഞുപിടിച്ച് ആഘോഷമാക്കുന്നതും ആരാധകരുടെ പതിവ് കലാപരിപാടിയാണ്. അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് പോപ്പ് ഗായികയും നടിയുമായ ജെന്നിഫര്‍ ലോപ്പസിന്റെ ഷൂസുകള്‍.
മോഡലിംഗ് രംഗത്തെ പരീക്ഷണങ്ങള്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ് ഇന്ന് നമ്മളില്‍ പലരും. അതുപോലെ പരീക്ഷണങ്ങള്‍ തങ്ങളുടെ വസ്ത്രരീതിയില്‍ കൊണ്ടുവരാന്‍ താരങ്ങളും ശ്രമിക്കാറുണ്ട്.
അതിനിടയിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ജെന്നിഫര്‍ ലോപസ് നടു റോഡില്‍ വ്യത്യസ്തമായ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. ജെന്നിയെ കണ്ട ആരാധകര്‍ ആദ്യമൊന്ന് ഞെട്ടി.
ഗ്ലാമറസ് താരമായ നടിയുടെ ജീന്‍സ് അഴിഞ്ഞുവീണതാണോ എന്നാണ് പലരും സംശയിച്ചത്. എന്നാല്‍ സംഗതി അതല്ല. പ്രത്യേക രീതിയല്‍ ഡിസൈന്‍ ചെയ്ത പുതുപുത്തന്‍ ബൂട്ടണിഞ്ഞാണ് താരം പ്രത്യക്ഷപ്പെട്ടത്.
വെര്‍സാച്ചിയുടെ ഡെനിം ബൂട്ടാണ് ജെന്നിഫറിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാനുള്ള കാരണം. കണ്ടാല്‍ ജീന്‍സ് പാന്റ്‌സ് ആണെന്നു തോന്നുന്ന ബൂട്ട്‌സണിഞ്ഞ ജെന്നിഫറിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബൂട്ട്‌സ് കമ്പനിയ്ക്ക് ലാഭം ഉണ്ടാക്കുമെങ്കിലും നടിയെയും പുതിയ സ്റ്റൈലിനെയും ട്രോളി സോഷ്യല്‍ മീഡിയ ട്രോളന്‍മാര്‍ രംഗത്തെത്തിയിരിക്കുന്നുണ്ട്.