| Saturday, 26th August 2017, 4:22 pm

ഇബ്രാഹിമോവിച്ചിനിതാ ഒരു ജല്‍ഫി വെല്ലുവിളി; അത്ഭുതഗോളുമായി എവര്‍ട്ടന്റെ യുവതാരം,വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഫീല്‍ഡ് ഗോളിന്റെ കാര്യത്തില്‍ മാഞ്ചസ്റ്ററിന്റെ സ്വീഡന്‍ താരം ഇബ്രോ ഒരു അത്ഭുതം തന്നെയാണ്. പ്രായം തളര്‍ത്താത്ത താരത്തിന്റെ ഗോളിന് മുന്നില്‍ ലോകം കണ്ണു തള്ളി നില്‍ക്കാറുണ്ട്. എന്നാലിതാ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം ഇബ്രാഹിമോവിചിന്റെ ഗോള്‍ നേട്ടത്തെ വെല്ലുവിളിക്കുന്ന പ്രകടനവുമായി എവര്‍ട്ടന്റെ യുവതാരം രംഗത്തെത്തിയിരിക്കുകയാണ്. സ്വാന്‍സിയില്‍ നിന്നും 45 മില്യണ്‍ പൗണ്ടിന് എവര്‍ട്ടണ്‍ സ്വന്തമാക്കിയ ജല്‍ഫി സിഡേഗ്സണാണ് ഈ താരം.

യുവേഫ യൂറോപ ലീഗില്‍ ഹാജ്ഡുകുമായുള്ള മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍നിന്ന എവര്‍ട്ടന് സമനില നേടിക്കൊടുത്താണ് ജല്‍ഫി ഈ മാസ്മരിക ഗോള്‍ സ്വന്തമാക്കിയത്. ആദ്യ പാദത്തിലെ 2-0 ന്റെ ആനുകൂല്യവുമായി കളത്തിലിറങ്ങിയ എവര്‍ട്ടന് രണ്ടാം പാദത്തിലെ മത്സരത്തിലൂടെ 3-1ന്റെ വിജയം നേടാന്‍ ജല്‍ഫിയുടെ ഗോളിലൂടെയായി.

മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു അത്ഭുത ഗോളിന്റെ പിറവി. ഗോള്‍ പോസ്റ്റില്‍നിന്ന് 50 വാര അകലെ നിന്ന് എതിരാളിയുടെ കാലില്‍നിന്ന് തട്ടിയെടുത്ത പന്ത് ഞൊടിയിടയില്‍ ജല്‍ഫി ഗോള്‍മുഖത്തേക്ക് പറത്തി. ഹാജഡക് ഗോള്‍കീപ്പറെ സ്തബ്ദ്ധനാക്കി വലയില്‍ ഗോള്‍ പതിക്കുമ്പോള്‍ പതിനായിരക്കണക്കിന് കാണികള്‍ അസുലഭമായ ഒരു ഗോള്‍ പിറവി ആസ്വദിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more