| Saturday, 23rd August 2025, 4:04 pm

ത്രില്ലറുകള്‍ എനിക്ക് മടുത്തു; ദൃശ്യം 3 ഒരു ത്രില്ലര്‍ അല്ല: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകനും തിരക്കഥാകൃത്തുമാണ് ജീത്തു ജോസഫ്. സുരേഷ് ഗോപി നായകനായ ഡിറ്റക്ടീവ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന അദ്ദേഹം പിന്നീട് നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും തിരക്കഥ എഴുതുകയും ചെയ്തു.

 അദ്ദേഹം സംവിധാനംം ചെയ്ത ദൃശ്യം സിനിമ ദേശവും ഭാഷയും കടന്ന് റീമേക്ക് ചെയ്യപ്പെട്ടു. പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത ദൃശ്യം 2 വും ബമ്പർ ഹിറ്റായി. ഇപ്പോൾ ദൃശ്യം 3 യെക്കെുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്.

‘2013ല്‍ പുറത്തിറങ്ങിയപ്പോള്‍ ദൃശ്യം റെക്കോര്‍ഡുകള്‍ തകര്‍ത്തു. ബോക്‌സ് ഓഫീസില്‍ 50 കോടി കടന്ന മലയാളത്തിലെ ആദ്യ ചിത്രമായി ഇത് മാറി. എന്നാല്‍ ദൃശ്യം 3 ഒരു ത്രില്ലര്‍ അല്ല,’ ജീത്തു ജോസഫ് പറയുന്നു.

ജോര്‍ജ്കുട്ടിയുടെ കുടുംബത്തില്‍ സംഭവിക്കുന്ന ഒരു സ്വാഭാവിക കഥയാണ് ദൃശ്യം 3യുടേതെന്നും ജീത്തു പറഞ്ഞു. തന്റെ സിനിമകള്‍ പണം സമ്പാദിച്ചില്ലെങ്കില്‍ പോലും ബോക്‌സ് ഓഫീസ് ചട്ടക്കൂട്ടിനുള്ളില്‍ ഒതുങ്ങിനില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ത്രില്ലറുകള്‍ തനിക്ക് മടുത്തുവെന്നും പുതിയ എന്തെങ്കിലും പരീക്ഷിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്ത അദ്ദേഹം അത് പരാജയപ്പെട്ടാലും കുഴപ്പമില്ലെന്നും പറഞ്ഞു.

മൈ ബോസ് (2012), മമ്മി & മി (2010) പോലുള്ള ചെറിയ സിനിമകള്‍ താന്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ ദൃശ്യം ചെയ്തപ്പോള്‍ ബോക്‌സ്ഓഫീസ് ഹിറ്റായെന്നും മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള നിര്‍മാതാക്കള്‍ പോലും ദൃശ്യം 3യെ പ്രതീക്ഷിരിക്കുകയാണെന്നും ജീത്തു ജോസഫ് പറഞ്ഞു.

തെലുങ്കില്‍ ഒരു മാസ് സിനിമ ചെയ്യണമെന്നാണ് താന്‍ ആഗ്രഹിച്ചത്. എന്നാല്‍ അവസാനം അവര്‍ ഒരു ട്വിസ്റ്റ് ചോദിച്ചുവെന്നും എന്നാല്‍ തമിഴില്‍ ലോജിക്കാണ് പ്രതീക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൃശ്യം3 സെപ്റ്റംബറില്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. മിറാഷാണ് അദ്ദേഹത്തിന്റെ പുറത്തിറങ്ങാന്‍ പോകുന്ന ഏറ്റവും പുതിയ ചിത്രം.

Content Highlight: Jeethu Joseph talking about Drishyam 3 Cinema

We use cookies to give you the best possible experience. Learn more