മലയാളത്തില മികച്ച സംവിധായകരിലൊരാളാണ് ജീത്തു ജോസഫ്. ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു ഡയമന്‍ഷന്‍ കൊണ്ടുവന്ന ജീത്തു ജോസഫ് ഇന്‍ഡസ്ട്രിയിലെ ബ്രാന്‍ഡെന്ന് തന്നെ വിശേഷിപ്പിക്കാം. ഡിക്റ്ററ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു ജീത്തുവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.
ദൃശ്യം എന്ന സിനിമയാണ് അദ്ദേഹത്തെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടികൊടുത്തത്.
ജീത്തുവിന്റേതായി വരാന്‍ പോകുന്ന ഏറ്റവും പുതിയ സിനിമയാണ് മിറാഷ്. സിനിമയില്‍ ആസിഫ് അലി, അപര്‍ണ ബാലാമുരളി തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഇപ്പോള്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയാണ് ജീത്തു. ഷോട്ട് കഴിയുമ്പോള്‍ ചെയ്തത് നന്നായിട്ടുണ്ടെന്ന് വളെര അപൂര്‍വമായി പറയുന്നയാളാണ് താനെന്ന് അദ്ദേഹം പറയുന്നു.
‘ചെയ്തത് നന്നായല്ലോ എന്ന് എന്റെ മനസിലുണ്ടാകും പക്ഷേ പുറത്തേക്ക് വരില്ല. ഈ സിനിമയില്‍ ആസിഫ് ഒരു ഡലോഗ് പറയുന്നതിന് ഒരു റിയാക്ഷന്‍ കൊടുക്കുന്നുണ്ട്. കൊള്ളാമല്ലോ, നല്ല രീതിയില്‍ ചെയ്തല്ലോ എന്ന് ഞാന്‍ വിചാരിച്ചു. എന്നാല്‍ അവിടെ പോയി അത് നന്നായിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞില്ല. മനസില്‍ ഇങ്ങനെ വിചാരിച്ചു.
അതുകഴിഞ്ഞ് പിന്നെ മോണിറ്ററില്‍ പോയിരുന്നു നോക്കിയപ്പോള്‍, അത് രസമുണ്ടല്ലോ എന്ന് തോന്നി. എന്നിട്ട് ഓര്‍ത്തു, ഞാനൊന്നും പറഞ്ഞില്ലല്ലോ പറയേണ്ടത് അല്ലായിരുന്നോ എന്ന്. എനിക്ക് അങ്ങനെയൊരു പ്രശ്‌നം ഉണ്ട്. റൗഡിയില്‍ അപര്‍ണക്ക് ഇമോഷണല്‍ സീനുകളും ഹ്യൂമറും കൈകാര്യം ചെയ്യണം. അതിലും അപര്‍ണ നന്നായി ചെയ്തിരുന്നു,’ ജീത്തു ജോസഫ് പറഞ്ഞു.
Content highlight: jeethu joseph says he is the type of person who rarely says “I did a good job” after a shot