തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്. താന്‍ രണ്ട് തെലുങ്ക് സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
‘എനിക്ക് ഒരു മാസ് സിനിമ ചെയ്യണമെന്ന ആഗ്രഹം കൊണ്ടാണ് ഞാന്‍ അങ്ങോട്ട് പോയത്. അവിടെ ചെന്ന് മാസ് സിനിമയുടെ കഥയെല്ലാം പറഞ്ഞ് കഴിഞ്ഞ് ക്ലൈമാക്‌സ് പറഞ്ഞപ്പോള്‍ ‘ ഇങ്ങനെയല്ല, ഇതൊരു ജീത്തു ജോസഫ് സിനിമ ആണെങ്കില്‍ ക്ലൈമാക്‌സില്‍ ഒരു ട്വിസ്റ്റ് വേണം’എന്ന് അവര്‍ പറഞ്ഞു.
അതാണ് അവര്‍ പ്രതീക്ഷിക്കുന്നത്. അതുപോലെ തമ്പി എന്ന സിനിമ ചെയ്തുകൊണ്ടിരുന്നപ്പോള്‍ ചില ഏരിയ എത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു, തമിഴ് സിനിമയല്ലേ ഇത്രയും ലോജിക് നോക്കണ്ട കാര്യമില്ലല്ലോ എന്ന്.
അപ്പോള്‍ അവര്‍ പറഞ്ഞത് ഇതൊരു ജീത്തു ജോസഫ് സിനിമയാണ് ലോജിക്ക് വേണം എന്നാണ്. അങ്ങനെ ഒരു രീതിയില്‍ ഞാന്‍ പെട്ടുപോയി. ദൃശ്യം 3യൊക്കെ എഴുതുമ്പോള്‍ പല സ്ഥലങ്ങളിലായിട്ട് പത്ത് പേജ് ഞാന്‍ കൊടുക്കുന്നത് കഥയിലെ ലോജിക്ക് ഫീല്‍ ചെയ്യാന്‍ വേണ്ടിയാണ്.
എന്നാല്‍ ഞാന്‍ പല സിനിമകളും കാണുമ്പോള്‍ പല സിനിമക്കും ഒരു ലോജിക്കുമില്ലല്ലോ എന്ന് തോന്നും. പിന്നെ എന്റെ സിനിമക്ക് മാത്രം എന്തിനങ്ങനെ വേണം എന്ന് ആലോചിച്ചു.
എന്നെ അങ്ങനെ ഒരു ട്രാക്കിലേക്ക് ആളുകള്‍ കൊണ്ടുപോയി പെടുത്തി. ശരിക്കും പറഞ്ഞാല്‍ ഞാന്‍ ഇപ്പോള്‍ ഒരു സിനിമ ചെയ്യുമ്പോള്‍ എന്റെ അസിസ്റ്റന്റിന്റെ പ്രധാന പണി, എന്റെ സിനിമയിലെ ലോജിക് ഇഷ്യൂസ് കണ്ടുപിടിക്കല്‍ ആണ്. പക്ഷേ എനിക്ക് വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഞാന്‍ ചെയ്തിട്ടും ഉണ്ട്. അതുകൊണ്ട് ഞാന്‍ ഇനി പതുക്കെ മറ്റൊരു പാറ്റേണിലേക്ക് മാറുകയാണ്,’ ജിത്തു ജോസഫ് പറയുന്നു.
Content Highlight: Jeethu Joseph says everyone is saying that his film needs logic and a twist in the climax