| Tuesday, 2nd June 2026, 7:55 pm

നല്ല പയ്യനാ, ഇടക്ക് രണ്ട് സ്‌മോള്‍ അടിക്കുമെന്നേയുള്ളൂ... ധൈര്യമായി കെട്ടിച്ചുകൊടുത്തോ; ജോര്‍ജുകുട്ടിക്ക് ശബ്ദത്തിലൂടെ പണി കൊടുത്ത ജീത്തു ബ്രില്യന്‍സ്

അമര്‍നാഥ് എം.

അടുത്ത ഇന്‍ഡസ്ട്രി ഹിറ്റാകാന്‍ സാധ്യതയുണ്ടെന്ന് പലരും കണക്കുകൂട്ടുന്ന ചിത്രമാണ് ദൃശ്യം 3. റിലീസ് ചെയ്ത് ആദ്യ വാരം കൊണ്ട് 200 കോടി നേടിയ ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ 78 കോടിയാണ് നേടിയത്. വാഴ 2നെ മറികടക്കാന്‍ ഇനിയും 40 കോടിയിലേറെ ആവശ്യമാണ്. ബജറ്റിന്റെ പത്തിരട്ടിയിലേറെ കളക്ട് ചെയ്ത ചിത്രം നിര്‍മാതാവിന് വലിയ ലാഭമാണ് സമ്മാനിച്ചിരിക്കുന്നത്.

ദൃശ്യം എന്ന ഫ്രാഞ്ചൈസിക്ക് മലയാളികള്‍ക്കിടയിലുള്ള സ്വീകാര്യതാണ് ഇത്രയും വലിയ വിജയത്തിന്റെ കാരണങ്ങളിലൊന്ന്. സമീപകാലത്ത് ചെയ്ത സിനിമകളിലെല്ലാം വിമര്‍ശനം കേട്ട ജീത്തു ജോസഫ് ഇത്തവണയും തന്റെ മേക്കിങ്ങില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. സ്‌ക്രിപ്റ്റിലെ പോരായ്മകളെയും മറികടന്നത് മോഹന്‍ലാലിന്റെ പ്രകടനം ഒന്നുകൊണ്ടുമാത്രമാണ്.

പല സീനുകളുടെയും സെറ്റിങ്ങെല്ലാം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയാണ്. അത്തരത്തിലൊന്നാണ് രണ്ടാം പകുതിയില്‍ വരുന്ന ഫോണ്‍ കോള്‍ സീന്‍. അഞ്ജുവിന് വേണ്ടി ആലോചിച്ച അവിരയെക്കുറിച്ച് ജോര്‍ജുകുട്ടി ദുബായില്‍ വിളിച്ച് അന്വേഷിക്കുന്നുണ്ട്. സിനിമാ ഫീല്‍ഡിലുള്ള ജോണിയെയാണ് ജോര്‍കുട്ടി വിളിക്കുന്നത്. സംവിധായകന്‍ ജീത്തു ജോസഫാണ് ജോണിക്ക് ശബ്ദം നല്‍കിയത്.

അവിരയുടെ ദുബായ്‌യിലെ ജോലിയെക്കുറിച്ച് ജോണി പറയുന്ന വാക്കുകളെല്ലാം ഒ.ടി.ടിയിലെത്തുമ്പോള്‍ എയറിലാകുമെന്ന് ഉറപ്പാണ്. അങ്ങേയറ്റം അമച്വറായ സീന്‍ സെറ്റിങ്ങും ഡയലോഗും സിനിമയുടെ മൊത്തത്തിലുള്ള രസം ഇല്ലാതാക്കുന്നുണ്ട്. ഈ സീനില്‍ ഉപയോഗിച്ച ഗ്രാഫിക്‌സും മുഴച്ചുകെട്ടിയ ഫീലാണ് സമ്മാനിച്ചത്.

‘അവിരയെക്കുറിച്ച് ഞാന്‍ അന്വേഷിച്ചു. ദുബായ്‌യില്‍ നല്ല കമ്പനിയൊക്ക ഉള്ള പയ്യനാ. ഇടക്ക് ആ കമ്പനി ചെറിയ പ്രശ്‌നത്തിലായെങ്കിലും അവന്‍ കഷ്ടപ്പെട്ട് അതിനെ തിരിച്ചുകൊണ്ടു വന്നു. ഇടക്ക് രണ്ട് സ്‌മോള്‍ അടിക്കുമെന്നേയുള്ളൂ. വേറെ കുഴപ്പമൊന്നുമില്ല’ എന്നാണ് ഈ ഫോണ്‍ സംഭാഷണത്തിലുള്ളത്. ദൈര്‍ഘ്യം കൂട്ടാനായി വെറുതെ കൊണ്ടുവന്ന സീനായിട്ടാണ് തോന്നിയത്.

ക്ലൈമാക്‌സിനോടടുക്കുമ്പോഴാണ് അവിരയെ ഏര്‍പ്പാടാക്കിയത് പ്രഭാകറാണെന്ന ട്വിസ്റ്റ് കൊണ്ടുവരുന്നത്. ക്ലൈമാക്‌സിനെ ട്വിസ്റ്റിന് വേണ്ടി വെറുതെ കൊണ്ടുവന്ന ഈ സീനിന് സോഷ്യല്‍ മീഡിയയില്‍ ചെറിയ ട്രോളുകള്‍ ലഭിക്കുന്നുണ്ട്. ജോര്‍ജുകുട്ടിക്ക് ജീത്തു ജോസഫ് കൊടുത്ത പണിയാണ് ഇതെന്ന് ചിലര്‍ പരിഹസിക്കുന്നു. ദൃശ്യം 4 ഒരുക്കുകയാണെങ്കില്‍ ഇത്തരം അപാകതകള്‍ ജീത്തു പരിഹരിക്കുമെന്നാണ് കരുതുന്നത്.

Content Highlight: Jeethu Joseph’s phone call scene in Drishyam 3 getting criticisms

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more