| Monday, 20th April 2026, 9:23 pm

എത്ര വിമര്‍ശിച്ചാലും മാറില്ലെന്ന് മനസിലായി, സീരിയല്‍ ലെവല്‍ മേക്കിങ്ങിനെ ന്യായീകരിച്ച് ജീത്തു ജോസഫ്, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

ത്രില്ലര്‍ സിനിമകള്‍ക്ക് മോളിവുഡില്‍ ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ദൃശ്യം, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജീത്തുവിന്റെ കഴിഞ്ഞ ചില സിനിമകള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. മിറാഷ് വന്‍ പരാജയമായപ്പോള്‍ വലതുവശത്തെ കള്ളനും ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീണിരുന്നു.

ജീത്തു ജോസഫ് Photo: Screen grab/ TNIE Kerala

ജീത്തുവിന്റെ സിനിമകള്‍ക്ക് പൊതുവായി കേള്‍ക്കുന്ന വിമര്‍ശനമാണ് മേക്കിങ്ങിലെ അലസത. എത്ര നല്ല കഥയാണെങ്കിലും അലസമായ മേക്കിങ് കാരണം സിനിമകള്‍ പലപ്പോഴും സീരിയല്‍ ലെവലിലേക്ക് പോകാറുണ്ടെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. കഴിഞ്ഞദിവസം ജീത്തു നല്‍കിയ അഭിമുഖത്തില്‍ തന്റെ മേക്കിങ്ങിനെ ന്യായീകരിച്ച് സംസാരിച്ചത് വൈറലായിരുന്നു.

ഇപ്പോഴത്തെ സിനിമകളില്‍ കാഴ്ചയില്‍ രസമുള്ളതും കളര്‍ഫുള്ളായതുമായ കാര്യങ്ങള്‍ ഉണ്ടാകുമെന്നും എന്നാല്‍ അതൊന്നും തന്റെ സിനിമകളില്‍ ഉണ്ടാകില്ലെന്നും ജീത്തു പറഞ്ഞു. അങ്ങനെ ഇല്ലാത്തത് തന്റെ ടീമിന്റെ പ്രശ്‌നമല്ലെന്നും റിയലിസ്റ്റിക് ഫീല്‍ കിട്ടാന്‍ വേണ്ടി മനപൂര്‍വം ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ കൂടെയുള്ള ചിലര്‍ റിപ്പീറ്റായി എല്ലാ സിനിമയിലും വരുന്നതിനെയും വിമര്‍ശിക്കുന്നവരുണ്ടെന്നും ആദ്യ ഷോ കഴിയുമ്പോഴേക്ക് അതിനെതിരെ കമന്റുകള്‍ വരാറുണ്ടെന്നും ജീത്തു ജോസഫ് പറയുന്നു.

വിമര്‍ശനങ്ങളോടുള്ള ജീത്തുവിന്റെ ഇത്തരം ആറ്റിറ്റിയൂഡ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. മാറില്ല എന്ന് തീരുമാനിച്ചുറപ്പിച്ചയാളാണ് ജീത്തുവെന്നാണ് പറഞ്ഞുകൊണ്ട് പലരും പോസ്റ്റുകള്‍ പങ്കുവെച്ചു. വിമര്‍ശനങ്ങള്‍ അംഗീകരിക്കാത്ത സംവിധായകനാണ് ജീത്തു ജോസഫെന്നും തിരക്കഥയെഴുതാനുള്ള കഴിവ് മേക്കിങ്ങിലും കാണിക്കണമെന്നും അഭിപ്രായങ്ങളുണ്ട്.

ദൃശ്യം ഒന്നില്‍ നിന്ന് രണ്ടിലേക്ക് എത്തിയപ്പോള്‍ ജീത്തുവിന്റെ മേക്കിങ് താഴേക്ക് വളരുകയാണെന്നും മെമ്മറീസും മിറാഷും തമ്മില്‍ ഇതേ വ്യത്യാസമുണ്ടെന്നും പ്രജാപതി എന്ന ഫേസ്ബുക്ക് ഐ.ഡി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. തിരക്കഥയില്‍ കാണിക്കുന്ന ബ്രില്യന്‍സ് മേക്കിങ്ങിലും കാണിക്കണമെന്നും കമന്റുകളുണ്ട്.

ജീത്തു ജോസഫ്
Photo: Reporter/Screengrab

ദൃശ്യം എന്ന ബ്രാന്‍ഡ് കൊണ്ട് മാത്രം പിടിച്ചുനില്‍ക്കാനാകില്ലെന്നും ദൃശ്യം 3യില്‍ പോരായ്മകളെല്ലാം മറികടക്കണമെന്നും ചിലര്‍ അഭിപ്രായം പങ്കുവെക്കുന്നുണ്ട്. മറ്റ് സിനിമകളില്‍ മികച്ച ടെക്‌നിക്കല്‍ ക്രൂ ഉള്ളപ്പോള്‍ സ്വന്തം സിനിമയില്‍ അത്തരം കാര്യങ്ങള്‍ കൊണ്ടുവരാന്‍ ശ്രദ്ധിക്കണമെന്നും ചിലരുടെ കമന്റുകളുണ്ട്.

Content Highlight: Jeethu Joseph’s justification about his making getting criticisms

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more