മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ ജീത്തു ജോസഫ് തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കകാല അനുഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.
ആദ്യ സിനിമാ പ്രോജക്റ്റിൽ നിന്ന് തന്നെ ഒഴിവാക്കിയിരുന്നുവെന്നും തുടർന്ന് നിരവധി റിജക്ഷൻ നേരിട്ട ശേഷമാണ് സിനിമയിൽ അവസരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ സുരേഷ് ഗോപി നൽകിയ ‘യെസ്’ ആണ് തന്റെ സിനിമാ യാത്രയ്ക്ക് വഴിത്തിരിവായതെന്ന് ജീത്തു വ്യക്തമാക്കി.
‘അത്യാവശ്യം ജീവിക്കാൻ വേണ്ട ചുറ്റുപാടുകളുണ്ടായിരുന്നു വീട്ടിൽ. കഥയാണ് മുഖ്യം. റബർതോട്ടമുണ്ട്. എങ്കിലും ഒരു ജോലി വേണമല്ലോ? സിനിമയാണ് ഇഷ്ടമുള്ള മേഖല. എഴുത്തിലാണ് തുടക്കം.
ജീത്തു ജോസഫ്, Photo: Jeethu joseph/ Facebook
എന്റെ കഥ രാജ്‌ബാബു എന്ന സുഹൃത്ത് സംവിധാനം ചെയ്യുന്നു. ഡെന്നീസ് ജോസഫ് സാറാണ് തിരക്കഥ എഴുതുന്നത്. അതായിരുന്നു ആദ്യത്തെ പ്രോജക്റ്റ്.
അതിനുവേണ്ടി കോട്ടയത്ത് കാരിത്താസ് ജങ്ഷനിലുള്ള ലോഡ്‌ജിൽ ഞാൻ മുറിയെടുത്ത് താമസം തുടങ്ങി. രാവിലെ ബസ് കയറി ഏറ്റുമാനൂരിനടുത്ത് താമസിക്കുന്ന ഡെന്നീസ് സാറിനെ കാണും. കഥ ചർച്ച ചെയ്യും.
തിരിച്ചു ലോഡ്‌ജിൽ വരും. അങ്ങനെ കഥ ഒരു രൂപത്തിലായപ്പോൾ ചർച്ച കൊച്ചിയിലേക്കു മാറി. ആ പ്രോജക്റ്റ് ഓൺ ആയി. അപ്പോഴാണ് ആ സംഭവം നടക്കുന്നത്.
അവർ എന്റെ്റെ കഥ ഉപേക്ഷിച്ചു. നിർമാതാവിന് സാമ്പത്തികഭാരമുണ്ടാക്കുന്ന കഥയാണ് എന്നാണ് കാരണം പറഞ്ഞത്.
പക്ഷേ, ആ ടീം വേറെ കഥയുമായി ചിത്രീകരണം തുടങ്ങി. ഫലത്തിൽ ഞാൻ മാത്രം പുറത്തായി. അന്ന് എന്നേക്കാൾ സങ്കടം ലിന്റായ്ക്കായിരുന്നു. അമ്മച്ചി ആശ്വസിപ്പിച്ചു.
ഡിറ്റക്റ്റീവ്, Photo: YouTube/ Screengrab
‘സിനിമ നിനക്ക് അത്രയ്ക്കും ആഗ്രഹമാണെങ്കിൽ നമ്മുടെ സ്ഥലത്തിന്റെ ഒരു മൂല കൊടുത്താൽ പോരേ’ എന്നാണ് അമ്മച്ചി ചോദിച്ചത്,’ ജീത്തു പറഞ്ഞു.
ആദ്യ സിനിമയിൽ നിന്ന് പുറത്തായതിന് ശേഷം എഴുതിയ തിരക്കഥയായിരുന്നു ‘ഡിറ്റക്റ്റീവ്’. ആ കഥയുമായി പലരെയും സമീപിച്ചെങ്കിലും ഒന്നും നടക്കാതെ പോയി.
ഒടുവിൽ സുരേഷ് ഗോപി ചിത്രത്തിന് സമ്മതം അറിയിച്ചതോടെയാണ് സിനിമയിലേക്കുള്ള തന്റെ യഥാർത്ഥ പ്രവേശനമുണ്ടായതെന്ന് ജീത്തു പറഞ്ഞു.
ദൃശ്യം3, Photo: Jeethu joseph/ Facebook
അതേസമയം, ദൃശ്യം 3 ആണ് ജീത്തു ജോസഫിന്റെ അടുത്ത റിലീസിനൊരുങ്ങുന്നു ചിത്രം. മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ മീന, എസ്തർ അനിൽ, അൻസിബ ഹസൻ, ആശ ശരത്, സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Content Highlight: Jeethu Joseph has opened up about his early experiences in filmmaking.