ഒന്നിച്ചപ്പോഴെല്ലാം ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച മലയാളത്തിലെ അപൂര്‍വ കോമ്പോയാണ് മോഹന്‍ലാലും ജീത്തു ജോസഫും. 100 ശതമാനം സക്‌സസ് റേഷ്യോ ഉള്ള ഈ കോമ്പോയുടെ ഏറ്റവും പുതിയ ചിത്രം ദൃശ്യം 3 കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ 220 കോടിയിലേറെയാണ് ചിത്രം നേടിയത്.
മോഹന്‍ലാല്‍ എന്ന താരത്തെക്കാള്‍ അയാളിലെ നടനെയാണ് ജീത്തു ജോസഫ് എപ്പോഴും ഉയര്‍ത്തിക്കാണിച്ചിട്ടുള്ളത്. സ്റ്റാര്‍ഡത്തിന്റെ ഭാരമില്ലാതെ ചെയ്ത ദൃശ്യത്തിലെ ജോര്‍ജുകുട്ടി മോളിവുഡിലെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നാണ്. 12th മാന്‍, നേര് എന്നീ ചിത്രങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. മോഹന്‍ലാലിനെക്കുറിച്ച് ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
ജീത്തു ജോസഫ് Photo: Screen grab/ Reporter Films
മോഹന്‍ലാലിനെ വെച്ച് താന്‍ ചെയ്ത സിനിമകളിലെല്ലാം അദ്ദേഹത്തിന്റെ സട്ടിലായിട്ടുള്ള പെര്‍ഫോമന്‍സിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടിലുള്ളതെന്ന് ജീത്തു പറഞ്ഞു. മോഹന്‍ലാല്‍ ചെയ്തതുകൊണ്ട് മാത്രം ആ കഥാപാത്രങ്ങളെല്ലാം സിമ്പിളായി തോന്നുമെന്നും അദ്ദേഹം പറയുന്നു. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.
‘നേര് എന്ന സിനിമയില്‍ ലാല്‍ സാറിന്റെ കഥാപാത്രം ചെയ്തുവെച്ചിരിക്കുന്ന ചില കാര്യങ്ങളുണ്ട്. കാണുമ്പോള്‍ നമുക്ക് അത് സിമ്പിളായി തോന്നും. പക്ഷേ, ലാല്‍ സാര്‍ ചെയ്തതുകൊണ്ടാണ് അതെല്ലാം സിമ്പിളാണെന്നും വലിയ ബുദ്ധിമുട്ടില്ലെന്നും തോന്നാറുള്ളത്. സട്ടിലായിട്ടുള്ള ചില എക്‌സ്പ്രഷനുകള്‍ അദ്ദേഹം ചെയ്യും. അത് നമ്മളെ ഞെട്ടിക്കുന്ന കാര്യമാണ്.
ഇമോഷണല്‍ സീനെന്ന് പറയുമ്പോള്‍ അലറിവിളിച്ച് കരയുന്നതൊന്നുമല്ല. സട്ടിലായി ഇമോഷനുകള്‍ ഷെയര്‍ ചെയ്യുന്നതും വലിയ ടാസ്‌കാണ്. അധികമാര്‍ക്കും അതൊന്നും കണ്‍വേ ചെയ്യാനാകില്ല. അത് ലാല്‍ സാറിനെ സംബന്ധിച്ചിടത്തോളം സിമ്പിളാണ്. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത,’ ജീത്തു ജോസഫ് പറയുന്നു.
ദൃശ്യം 3യിലൂടെ കരിയറിലെ മൂന്നാമത്തെ 200 കോടിയാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്. എമ്പുരാന്‍, തുടരും എന്നിവയാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് ചിത്രങ്ങള്‍. വാഴ 2നെ മറികടന്ന് അടുത്ത ഇന്‍ഡസ്ട്രി ഹിറ്റാകാന്‍ പലരും ദൃശ്യം 3ക്ക് സാധ്യത കല്പിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്ന് ഇതുവരെ 80 കോടി മാത്രം നേടിയ ദൃശ്യം 3ക്ക് ഇന്‍ഡസ്ട്രി ഹിറ്റാകാന്‍ സാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
Content Highlight: Jeethu Joseph about Mohanlal’s performance in his movies
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ