| Monday, 6th December 2021, 9:04 pm

ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷയായി ജെബി മേത്തറിനെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി പ്രഖ്യാപിച്ചു.

ജെബി മേത്തറിന്റെ നിയമനത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കി. നിലവില്‍ ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ആണ്. ആലുവ സ്വദേശിയാണ്.

മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജെബി നിലവില്‍ ആലുവ നഗരസഭയുടെ വൈസ് ചെയര്‍പേഴ്സണാണ്. ലതികാ സുഭാഷ് കോണ്‍ഗ്രസ് വിട്ടതോടെയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുടെ ഒഴിവ് വന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ലതിക സുഭാഷ് കോണ്‍ഗ്രസ് വിട്ടിരുന്നത്. പിന്നാലെ ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അവര്‍ എന്‍.സി.പിയില്‍ ചേരുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more