| Saturday, 27th June 2026, 9:45 am

പൊലീസ് വേഷം വന്നാൽ പിടിക്കണ്ട എന്ന് ചിദംബരം പറഞ്ഞ പിറ്റേ ദിവസം 2 പൊലീസ് റോൾ വന്നു: ജീൻ പോൾ ലാൽ

കെ.എസ് ഷാബിന

പുതുതലമുറയുടെ ആവേശവും വേഗതയും മലയാള സിനിമയിൽ കൊണ്ടുവന്ന സംവിധായകനാണ് ജീൻ പോൾ ലാൽ. പ്രശസ്ത നടനും സംവിധായകനും ആയ ലാലിന്റെ മകൻ എന്ന ലേബലിൽ എത്തി, പിന്നീട് സ്വന്തം സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ‘ലാൽ ജൂനിയർ’ ആയി അദ്ദേഹം മാറി.

‘ഹണി ബീ’, ‘ഡ്രൈവിംഗ് ലൈസൻസ്’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ സംവിധാന മികവ് തെളിയിച്ച ജീൻ, ‘മഞ്ഞുമ്മൽ ബോയ്സ്’ ഉൾപ്പെടെയുള്ള സിനിമകളിലൂടെ മികച്ചൊരു നടൻ കൂടിയാണെന്ന് പ്രേക്ഷകർക്ക് മുന്നിൽ തെളിയിച്ചിരുന്നു.

ആദ്യ ചിത്രത്തിൽ തന്നെ ബോക്സ് ഓഫീസ് വിജയം നേടിയ അദ്ദേഹം നടനെന്ന നിലയിലും മുന്നേറുകയാണ്. മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത പുതിയ ചിത്രം ‘ബാലൻ ദി ബോയ്’ എന്ന ചിത്രത്തിലെ ജീൻ അവതരിപ്പിച്ച പവിത്രൻ എന്ന പൊലീസ് കഥാപാത്രം ഏറെ ചർച്ചയായി കഴിഞ്ഞു. ഇപ്പോൾ ബാലനിലെ പൊലീസ് കഥാപാത്രത്തെ കുറിച്ച് വനിതക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് സംസാരിക്കുകയാണ് ജീൻ പോൾ ലാൽ.

‘മഞ്ഞുമ്മൽ ബോയ്സിന്റെ സമയത്ത് ചിദംബരം എന്റെ അടുത്ത് ‘ഞാൻ ഒരു പൊലീസ് വേഷം ചെയ്യിപ്പിക്കുന്നുണ്ട് കേട്ടോ, പൊലീസ് പടം പിടിക്കരുത്’ എന്ന് പറഞ്ഞു. ഞാൻ അത് സന്തോഷിച്ചു. പിന്നീട് ആ കാര്യം മറന്നുപോയി. പിന്നെ ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു, ‘ജീൻ ഭായ് ഇങ്ങനെ ഒരു പരിപാടി ഉണ്ട് ചെയ്യണം, പൊലീസ് വേഷം വന്നു കഴിഞ്ഞാൽ പിടിക്കരുത്’. അപ്പോൾ ഞാൻ പറഞ്ഞു, ‘പിന്നെന്താ അങ്ങനെ ചെയ്യാം’.

അന്ന് ഒരു വേഷവും ഇല്ല, അപ്പോൾ പിന്നെ ഞാൻ അങ്ങനെ ചിന്തിച്ചിട്ടേ ഇല്ല. ഇത് പറഞ്ഞ് പിറ്റേ ദിവസം ഒരു പൊലീസ് റോൾ വന്നു.  അത് കഴിഞ്ഞ് ഒരെണ്ണം കൂടെ വന്നു. പക്ഷേ, അതെല്ലാം വിട്ടു. അപ്പോൾ തന്നെ ചിദംബരത്തിന്റെ അടുത്ത് വിളിച്ചു ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു, ‘പിടിക്കേണ്ട, എക്സ്ക്ലൂസീവ് ആയിട്ട് ഒരു ഫ്രഷ് ഫേസ് വേണം’.

ഞാൻ രണ്ട് പടത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു പുതുമുഖത്തിന്റെ ഫീൽ തന്നെയാണ് ‘ബാലനിൽ’ ഉള്ളത്. ആരും എന്നെ അങ്ങനെ ഒരു വേഷത്തിൽ കണ്ടിട്ടില്ല, ഒരു പൊലീസ് ആയിട്ട് പ്രതീക്ഷിക്കുന്നില്ല. എന്റെ പേഴ്സണാലിറ്റിയും ആ കഥാപാത്രവും തമ്മിൽ നല്ല വ്യത്യാസമുണ്ട്. അതുകൊണ്ട് ആ ഒരു ഫ്രഷ്നെസ്സ് കിട്ടി’,ജീൻ പോൾ ലാൽ പറഞ്ഞു.

Content Highlight: Jean paul lal talks about his police character in Balan Movie

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more