രഞ്ജിത്ത് ശങ്കർ 2013ൽ സംവിധാനം ചെയ്ത ചിത്രമാണ് പുണ്യാളൻ അഗർബത്തീസ്. ജയസൂര്യ- നൈല ഉഷ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആ സിനിമക്ക് ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ജിതിൻ. കെ ജോസ് സംവിധാനം ചെയ്യുന്ന മായൻ. നീണ്ട 13 വർഷത്തിന് ശേഷം നൈലയുമായി ഒരുമിച്ച് അഭിനയിച്ചതിനെക്കുറിച്ചുള്ള അനുഭവങ്ങളെക്കുറിച്ച് മാതൃഭുമിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജയസൂര്യ.
‘നൈലയുടെ കൂടെ വർക്ക് ചെയ്യുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്. കാരണം വേറൊന്നും കൊണ്ടല്ല വളരെ റെയറായിട്ടാണ് എടാ പോടാ വിളി ബന്ധമുള്ള റിലേഷൻഷിപ്പ് സിനിമയിൽ ഉള്ളത്, പ്രത്യേകിച്ച് സ്ത്രീകളുമായിട്ട്. എനിക്ക് തോന്നുന്നു ഞങ്ങൾ ഒരുമിച്ചാണ് കരിയർ സ്റ്റാർട്ട് ചെയ്തത്. ഞാനും ആങ്കറായിരുന്നു നൈലയും ആങ്കറായിരുന്നു. 13 വർഷത്തിനുശേഷം ഞങ്ങൾ വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു. എനിക്ക് അന്ന് പുണ്യാളൻ അഗർബത്തീസ് അഭിനയിക്കുമ്പോഴുള്ള നൈലയെ അറിയാം.
13 വർഷത്തിനു ശേഷം ഒരുമിച്ചഭിനയിക്കുമ്പോൾ നൈല പേഴ്സണലി ഒരുപാട് മാറിയിട്ടുണ്ട്. പ്രൊഫഷണലി ഒരുപാട് മാറിയിട്ടുണ്ട്. കാരണം ഒരുപാട് പടങ്ങൾ ചെയ്തിട്ടാണ് വന്നിട്ടുള്ളത്. പക്ഷേ ഇതിലേക്ക് വരുമ്പോഴും അന്നത്തെ ആ സൗഹൃദം ഉണ്ട്. ഇപ്പോൾ സിനിമയുടെ കാര്യത്തിലേക്ക് വരുകയാണെങ്കിൽ നമ്മുടെ മുമ്പിൽ നിൽക്കുമ്പോൾ ആ സൗഹൃദം കൂടി ഉണ്ടെങ്കിലാണ് നമുക്ക് ആ കഥാപാത്രം കുറേ കൂടി ബെറ്റർ ആക്കാൻ പറ്റുകയുള്ളൂ,’ ജയസൂര്യ പറഞ്ഞു.
മായൻ.Photo.Screen Grab/Youtube.com
അന്നും ഇന്നും ഒരു സ്റ്റുഡന്റിന്റെ മെന്റാലിറ്റിയാണ് നൈലക്കുള്ളതെന്നും എങ്ങനെയാണ് കഥാപാത്രം ചെയേണ്ടത് എന്നതിനെക്കുറിച്ച് ഇപ്പോഴും ഡിസ്കസ് ചെയ്യുമെന്നും അതൊരു പ്ലസ് പോയിന്റായിട്ടാണ് താൻ കാണുന്നതെന്നും നടൻ കൂട്ടിച്ചേർത്തു. വളരെ കോൺഫിഡന്റ് ആയിട്ടുള്ള പേഴ്സണാലിറ്റിയാണ് നൈലക്കുള്ളതെന്നും സിനിമയെക്കുറിച്ച് പഠിക്കാനുള്ളൊരു ആഗ്രഹം ഇപ്പോഴും അവർക്കുണ്ടെന്നും താരം വ്യക്തമാക്കി.
‘വളരെ കോൺഫിഡന്റ് ആയിട്ടുള്ള പേഴ്സണാലിറ്റിയാണ്. മമ്മൂക്ക എന്ന് പറയുന്ന വ്യക്തിയുടെ കൂടെ അഭിനയിച്ചിട്ട് വന്നിരിക്കുന്നു. പക്ഷേ എങ്ങനെയാണ് ഒരു കഥാപാത്രത്തെ പിടിക്കുക എന്ന് പറയുന്ന ഒരു സാധനമുണ്ട്. നൈലയുടെ ഏറ്റവും വലിയ പ്ലസായിട്ട് തോന്നുന്നത് സ്റ്റുഡന്റിന്റെ ഒരു മെന്റാലിറ്റിയും ആറ്റിറ്റ്യൂടുമാണ്.
പഠിക്കാനുള്ള ത്വര അന്നും ഇന്നും നൈലക്കുണ്ട്. മാത്രമല്ല ക്യാമറ വെക്കുന്ന സമയത്ത് അല്ലെങ്കിൽ ആക്ഷൻ പറയുമ്പോൾ നൈലയുടെ മുഖത്തേക്കോ കണ്ണിലേക്കോ നോക്കുമ്പോൾ എനിക്ക് ഒരിക്കലും നൈലയെ അല്ല കാണാൻ പറ്റില്ല. എനിക്ക് എന്റെ വൈഫിനെ തന്നെയാണ് കാണാൻ പറ്റുക. അതൊരു വലിയൊരു കാര്യമല്ലേ, രണ്ടുപേരും നോക്കുമ്പോൾ കഥാപാത്രങ്ങളെ മാത്രം കാണുക എന്ന് പറയുന്നത് വളരെ വലിയൊരു കാര്യമാണ്,’ നടൻ പറഞ്ഞു.
Content Highlight: Jayasurya talks about Nyla Usha