| Sunday, 12th March 2017, 2:55 pm

ജയസൂര്യയുടെ മകന്റെ ഷോര്‍ട്ട് ഫിലിം കോപ്പിയടിയെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നടന്‍ ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമായ “ഗുഡ് ഡേ”യുടെ പ്രമേയം മറ്റൊരു ഷോര്‍ട്ട് ഫിലിമിന്റെ തനി പകര്‍പ്പാണെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ. തമര്‍ കെ.വി രചനയും സംവിധാനവും നിര്‍വ്വഹിച്ച “72 Kg” എന്ന ഷോര്‍ട്ട് ഫിലിമില്‍ നിന്നാണ് “ഗുഡ് ഡേ”യുടെ പ്രമേയം മോഷ്ടിച്ചത് എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.


Related one അച്ഛനെ ‘സോമനാക്കി’ ജയസൂര്യയുടെ മകന്‍: ഷോര്‍ട്ട് ഫിലിം കാണാം 


ജയസൂര്യയുടെ മകന്റെ ഷോര്‍ട്ട് ഫിലിം കാണാം:

മകന്റെ ആഗ്രഹ പ്രകാരം യുവതാരം ദുല്‍ഖര്‍ സല്‍മാനാണ് “ഗുഡ് ഡേ” പുറത്തിറക്കിയത് എന്ന വിവരം നടന്‍ ജയസൂര്യ വളരെ രസകരമായി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ചിത്രം പുറത്തിറക്കിയതിന് ദുല്‍ഖറിനോടുള്ള നന്ദിയും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജയസൂര്യ അറിയിച്ചിരുന്നു.


Also read കണ്ണൂരില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതി പീഡനത്തിനിരയായി പ്രസവിച്ചു 


പിറന്നാള്‍ ദിനത്തില്‍ ഒരു യാചകന് ഉപജീവനമാര്‍ഗം കാട്ടിക്കൊടുക്കുന്ന ഒരു കുട്ടിയുടെ നന്മയാണ് അദ്വൈതിന്റെ ചിത്രം കാണിച്ചുതരുന്നത്. ഇതേ പ്രമേയം തന്നെയാണ് “72 Kg” എന്ന ഷോര്‍ട്ട് ഫിലിമും കാണിച്ചിരിക്കുന്നത്. ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലിലെ സാംസംഗ് ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ഷോര്‍ട്ട് ഫിലിമാണ് “72 Kg”. സാംസംഗ് ഗ്യാലക്സി നോട്ട് 5 മൊബൈല്‍ ഫോണിലാണ് ഈ ഷോര്‍ട്ട് ഫിലിം ചിത്രീകരിച്ചിട്ടുള്ളത്.

“72 Kg” എന്ന ഷോര്‍ട്ട് ഫിലിം കാണാം:

We use cookies to give you the best possible experience. Learn more