തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുകയാണ് മിഥുന്‍ മാനുവല്‍ തോമസ് അണിയിച്ചൊരുക്കിയ ആട് 3. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പാപ്പന്റെയും കൂട്ടരുടെയും വരവ് ആഘോഷമാക്കുകയാണ് സിനിമാപ്രേമികള്‍. ആദ്യ ഭാഗം പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗം സൂപ്പര്‍ ഹിറ്റ് എന്ന അപൂര്‍വ വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു ആട്.
സിനിമയുടെ മൂന്നാം ഭാഗവും ഇപ്പോഴിതാ സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തിയ സിനിമ ഇതിനോടകം തന്നെ ബോക്സ് ഓഫീസില്‍ 85 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി കഴിഞ്ഞു.
ഷാജി പാപ്പനാകട്ടെ ,ഡ്യൂഡ് ആകട്ടെ ഒരു സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ആരാധകരുള്ള സിനിമയാണ് ആട് 3. ഇപ്പോഴിതാ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ജയസൂര്യ.
‘എല്ലാവരേയും ഒരുമിച്ച് വീണ്ടും കാണുക, അവരുടെ കൂടെത്തന്നെ വീണ്ടും അഭിനയിക്കുക. അതൊരു വല്ലാത്ത അനുഭവം തന്നെയാണ് നമുക്ക് സമ്മാനിക്കുക. പേഴ്‌സണല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ആന്റ് പ്രൊഫഷ ണല്‍ ട്രാന്‍ഫൊര്‍മേഷന്‍ എന്നൊരു സംഭവമുണ്ടല്ലോ. അത് എനിക്ക് വല്ലാതെ ഫീല്‍ ചെയ്യാനായി.
ഇത്രയും വര്‍ഷം കഴിഞ്ഞതിന് ശേഷം എങ്ങനെയാണ് ആ കഥാപാത്രങ്ങളെ വീണ്ടും സമീപിക്കുന്നത്. സിനിമയെ സമീപിക്കുന്നത് എന്നത് വലിയ ബ്യൂട്ടിഫുള്ളായിട്ടുള്ള ഒരു കാര്യമാണ്. എനിക്ക് കാണാനും അറിയാനും കഴിഞ്ഞു. കാരണം അവരും, സൈജുക്കുറുപ്പാകട്ടെ, അജുവര്‍ഗ്ഗീസാകട്ടെ, ധര്‍മ്മജനാകട്ടെ, അവരും കാലത്തിനൊപ്പം സിനിമയ്‌ക്കൊപ്പം വളരുകയാണല്ലോ,’ ജയസൂര്യ പറയുന്നു.
മിഥുന്‍ മാനുവല്‍ വളരെ ബ്രില്ല്യന്റ്റായിട്ടുള്ള ഒരു എലമെന്റ് കൂടി ഈ സിനിമയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും പുതിയ ജനറേഷനിലെ ആളുകള്‍ക്കും കൂടി ഈ പുതിയ സീക്വന്‍സ് ഇഷ്ടമാകുമെന്നും ജയസൂര്യ പറയുന്നു. സിനിമകളുടെ കാഴ്ചയുടെ രീതി തന്നെ ഇന്ന് മാറിയെന്നും പ്രത്യേകിച്ചും ടെക്‌നിക്കലായിട്ടുള്ള കാര്യങ്ങളെക്കുറിച്ച് അവര്‍ക്ക് നല്ല അവബോധമുണ്ടെന്നും നടന്‍ പറഞ്ഞു. അതിന്റെ കാരണം കോവിഡ് കാലമാണെന്നും ആ സമയത്താണ് അവര്‍ അത്തരം സിനിമകള്‍ കൂടുതലായും കണ്ടിട്ടുള്ളതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Jayasurya shares his experiences shooting for the movie Aadu