| Saturday, 28th December 2019, 10:57 pm

അപ്പോസ്തലനുമായി ജയസൂര്യ വരും; സിറിയയിലെ കഥ പറയും ചിത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിറിയയിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ജയസൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അപ്പോസ്തലന്‍ എന്ന ചിത്രത്തിലാണ് വ്യത്യസ്ത വേഷത്തില്‍ ജയസൂര്യ എത്തുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കെ.എസ് ബാവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും.

മൊറോക്കോ, സിറിയ, ഇറ്റലി എന്നീ സ്ഥലങ്ങളിലും ചിത്രീകരിക്കും. ചിത്രം നിര്‍മ്മിക്കുന്നത് അരുണ്‍ നാരായണനാണ്.

ജയസൂര്യ അഭിനയിക്കാനിരിക്കുന്ന മറ്റൊരു ചിത്രമായ രാമസേതുവിന്റെ നിര്‍മ്മാണവും അരുണ്‍ നാരായണനാണ്. മെട്രോ മാന്‍ ഇ. ശ്രീധരന്റെ ജീവിതം പറയുന്ന ചിത്രം വി.കെ പ്രകാശ് ആണ് സംവിധാനം ചെയ്യുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more