പത്മരാജന്‍ ചിത്രം അപരനിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് ജയറാം. കഴിഞ്ഞ നാല് ദശാബ്ദത്തോളം ഒട്ടനവധി മികച്ച ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച താരത്തിന്റെ മകന്‍ കാളിദാസ് ജയറാമും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. 2000 ല്‍ പുറത്തിറങ്ങിയ കൊച്ചു കൊച്ചു സന്തോഷങ്ങള്‍, 2003 ല്‍ പുറത്തിറങ്ങിയ എന്റെ വീട് അപ്പൂന്റെയും തുടങ്ങിയ ചിത്രങ്ങളിലൂടെ വെള്ളിത്തിരിയിലും ഇരുവരും അച്ഛനും മകനുമായി പ്രത്യക്ഷപ്പെട്ടിരുന്നു.
Photo: rift films
ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഇതേ കോമ്പിനേഷനില്‍ ഒന്നിക്കുന്ന ചിത്രം ആശകള്‍ ആയിരം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. അതേസമയം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജയറാമും കാളിദാസും യൂട്യൂബ് ചാനലായ പേര്‍ളി മാണി ഷോക്ക് നല്‍കിയ അഭിമുഖത്തില്‍ കാളിദാസിന്റെ പ്രണയത്തെക്കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തുന്നത്.
താന്‍ തരിണിയെ കണ്ടുമുട്ടിയത് ചെന്നൈയില്‍ ഒരു മ്യൂച്ചല്‍ ഫ്രണ്ടിന്റെ ഗെറ്റ് റ്റുഗതറില്‍ വെച്ചായിരുന്നുവെന്നും പിന്നീട് മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹമെന്നും കാളിദാസ് പറയുന്നു. അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹമായതിനാല്‍ അവര്‍ക്ക് ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും കാളിദാസ് പറയുന്നു.
ജയറാം കാളിദാസിന്റെ പ്രണയത്തെക്കുറിച്ച് വീട്ടില്‍ അറിയാനിടയായ സാഹചര്യത്തെക്കുറിച്ചും അഭിമുഖത്തില്‍ സംസാരിച്ചു. കാളിദാസിന്റെ പ്രണയത്തെക്കുറിച്ച് ആദ്യം സൂചന ലഭിച്ചത് മകള്‍ മാളവികക്കാണെന്നും കാളിദാസിന്റെ ഇടക്കുള്ള ബോംബൈ പോക്ക് വഴിയാണ് തങ്ങള്‍ക്ക് ഇത് മനസിലായതെന്നും ജയറാം പറയുന്നു.
‘ഇത് കണ്ടു പിടിച്ചത് രണ്ട് മൂന്ന് തവണ ബോംബെക്ക് ഒന്ന പോകണം എന്ന് പറഞ്ഞപ്പോഴാണ്. എന്തിനാ ബോംബെക്ക് പോകുന്നതെന്ന് ചോദിച്ചപ്പോള്‍ രണ്ടുമൂന്ന് ഹിന്ദി നിര്‍മാതാക്കളെല്ലാം വിളിച്ചിട്ടുണ്ട് സംസാരിക്കണം എന്നാണ് പറഞ്ഞത്. അങ്ങനെ അവിടെ പോയി വന്നപ്പോള്‍ അടുത്തയാഴ്ച്ച ഞാന്‍ ചോദിച്ചു കണ്ണാ എന്താ പരിപാടിയെന്ന് അതിനും അവന്‍ മറുപടി പറഞ്ഞത് ഒന്ന് ബോംബൈ വരെ പോകണം എന്നാണ്. അങ്ങനെ അടുത്തയാഴ്ച്ചയും ചോദിച്ചപ്പോള്‍ അവന്‍ ഇതുതന്നെ പറഞ്ഞു, മൂകാംബികക്ക് ഒന്ന് പോകണം എന്ന് പറയുന്നത് പോലെ,’ ജയറാം പറയുന്നു.
ജയറാമും മകനും
ഒരു വടക്കന്‍ സെല്‍ഫി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആശകള്‍ ആയിരം. മലയാളത്തിലെ മുന്‍നിര സംവിധായകനായ ജൂഡ് ആന്തണി ജോസഫും അരവിന്ദ് രാജേന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജൂഡ് തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുള്ളത്.
Content Highlight: Jayaram talks about how he finds out his kalidas’s love affair