| Sunday, 14th June 2026, 12:17 pm

തുടക്കത്തില്‍ പാവമായി നിന്ന് അവസാനം വില്ലനാകുന്ന രീതി തുടങ്ങിയത് ആ സിനിമയില്‍, എനിക്ക് അത്തരം റോള്‍ ചേരുമെന്ന് പറഞ്ഞത് അദ്ദേഹം: ജയറാം

അമര്‍നാഥ് എം.

പദ്മരാജന്‍ മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് ജയറാം. മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളായി കളംനിറഞ്ഞപ്പോള്‍ കുടുംബ ചിത്രങ്ങളിലൂടെ ജയറാം തന്റേതായ സ്ഥാനം നേടിയെടുത്തു. ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങിനിന്ന ജയറാം 2010ന് ശേഷം തുടര്‍ പരാജയങ്ങള്‍ നേരിടുകയും മലയാളത്തില്‍ നിന്ന് ഇടവേളയെടുക്കുകയും ചെയ്തു.

തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഇക്കാലയളവില്‍ ജയറാം തന്റെ സാന്നിധ്യമറിയിച്ചു. പല സിനിമകളിലും സഹനടന്‍ വേഷത്തിലായിരുന്നു ജയറാം പ്രത്യക്ഷപ്പെട്ടത്. മലയാളത്തില്‍ നായകനായി മാത്രം വേഷമിട്ടിട്ടുള്ള ജയറാം തമിഴിലും തെലുങ്കിലുമെല്ലാം വില്ലന്‍ വേഷം ചെയ്യാനും തയാറായി. മറ്റ് ഭാഷകളില്‍ താന്‍ ചെയ്ത വില്ലന്‍ വേഷങ്ങളെക്കുറിച്ച് ജയറാം സംസാരിക്കുകയാണ്.

ജയറാം Photo: Screen grab/ Cinema Vikatan

വെങ്കട് പ്രഭു സംവിധാനം ചെയ്ത സരോജ എന്ന ചിത്രത്തില്‍ ജയറാം അവതരിപ്പിച്ച രവിചന്ദ്രന്‍ എന്ന കഥാപാത്രം വില്ലനായിരുന്നു. തുടക്കത്തില്‍ പാവത്താനെപ്പോലെ നിന്ന് ക്ലൈമാക്‌സിലാണ് ഈ കഥാപാത്രം വില്ലനാണെന്ന് അറിയുന്നത്. വെങ്കട് പ്രഭുവിന് തന്നിലുള്ള വിശ്വാസം കൊണ്ടാണ് ആ കഥാപാത്രം ചെയ്തതെന്ന് ജയറാം പറഞ്ഞു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്ലൈമാക്‌സില്‍ ഞാനാണ് വില്ലനെന്ന് പറയുമ്പോള്‍ ആളുകള്‍ക്ക് ഒരു സര്‍പ്രൈസ് ലഭിക്കും. അത് ആദ്യമായി വര്‍ക്കൗട്ടായത് സരോജയിലാണ്. വെങ്കട് പ്രഭു സാറിന്റെ ധൈര്യമാണത്. പിന്നീട് അതേ രീതിയില്‍ ഒരുപാട് വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഭാഗമതിയിലെ വില്ലന്‍ വേഷം അങ്ങനെ വന്നതാണ്. അതിന്റെ സംവിധായകനും വെങ്കട് പ്രഭു പറഞ്ഞ അതേ പോയിന്റ തന്നെയാണ് പറഞ്ഞത്.

റിഷബ് ഷെട്ടി എന്നെ കാന്താരയിലേക്ക് വിളിച്ചപ്പോഴും ഇതേ കാര്യമായിരുന്നു പറഞ്ഞത്. ആദ്യം നല്ലവനായി നിന്നിട്ട് ക്ലൈമാക്‌സിലേക്ക് എത്തുമ്പോള്‍ വില്ലനായി മാറുന്ന രീതി തന്നെയാണ് കാന്താരയിലും. സംവിധായകന്‍ നമ്മുടെയടുത്ത് നിന്ന് എന്താണോ പ്രതീക്ഷിക്കുന്നത്, അത് കൃത്യമായി നല്‍കുക എന്നത് മാത്രമാണ് ഞാന്‍ ചെയ്യുന്നത്,’ ജയറാം പറയുന്നു.

ജയറാം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമാണ് പരിമള ആന്‍ഡ് കോ. തലൈവന്‍ തലൈവിക്ക് ശേഷം പാണ്ഡിരാജ് അണിയിച്ചൊരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഏറെക്കാലത്തിന് ശേഷം ജയറാമും ഉര്‍വശിയും ഒന്നിച്ച ചിത്രം ഇതുവരെ 12 കോടിയിലേറെ നേടിക്കഴിഞ്ഞു.

Content Highlight: Jayaram shares the experience of playing villain roles in Tamil cinema

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more