| Thursday, 5th December 2019, 6:55 pm

ജയലളിതയുടെ ജീവിതവുമായി ക്വീന്‍; ട്രയിലര്‍ പുറത്തിറങ്ങി; ജയലളിതയായി രമ്യകൃഷ്ണന്‍;എം.ജി.ആറിന്റെ വേഷത്തില്‍ ഇന്ദ്രജിത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന വെബ് സീരീസ് ക്വീനിന്റെ ട്രയിലര്‍ പുറത്തിറങ്ങി.

ജയലളിതയായി രമ്യ കൃഷ്ണനാണ് എത്തുന്നത്. എം.ജി.ആറിന്റെ വേഷത്തിലെത്തുന്നത് ഇന്ദ്രജിത്ത് സുകുമാരനാണ്.

ഗൗതം വാസുദേവ് മേനോന്‍, പ്രശാന്ത് മുരുകേശന്‍ എന്നിവര്‍ ചേര്‍ന്നാണ് സീരീസ് സംവിധാനം ചെയ്യുന്നത്. എം.എക്‌സ് പ്ലെയര്‍ ആണ് വെബ് സീരീസ് നിര്‍മിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സീരിസില്‍ ജയലളിതയുടെ ചെറുപ്പകാലം, സ്‌കൂള്‍ ജീവിതം, രാഷ്ട്രീയത്തലേക്കുള്ള അരങ്ങേറ്റം, എം.ജി ആറിന്റെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കുന്നത്,അതിനുശേഷമുള്ള രാഷ്ട്രീയ ഗതിമാറ്റം എന്നിവയാണ് സീരിസില്‍ പറയുന്നത്.

അഞ്ച് എപ്പിസോഡുകള്‍ ഗൗതം മേനോനും, അഞ്ച് എപ്പിസോഡുകള്‍ പ്രശാന്തുമാണ് സംവിധാനം ചെയ്തിരിക്കുന്നത്.

സീരീസിന്റെ ആദ്യ സീസണില്‍ 10 എപ്പിസോഡുകളുണ്ടാവുമെന്നും പ്രേക്ഷകരുടെ പ്രതികരണത്തിനനുസരിച്ച് മാത്രമേ അടുത്ത സീസണ്‍ ആരംഭിക്കുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

We use cookies to give you the best possible experience. Learn more