| Tuesday, 21st February 2012, 6:03 pm

ജയഗീത സൂപ്പര്‍ ഫാസ്റ്റില്‍ കയറിയത് തെറ്റ് !, ടി.ടി.ഇമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ രണ്ട് ടി.ടി.ഇമാര്‍ക്കെതിരെയുള്ള നടപടിപിന്‍വലിച്ചു. ആസൂത്രണ ബോര്‍ഡ് റിസര്‍ച്ച് അസിസ്റ്റന്റ് ജയഗീത നല്‍കിയ പരാതി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റെയില്‍വേയുടെ നടപടി. ഫസ്‌ക്ലാസ് സീസണ്‍ ടിക്കറ്റ് ഉപയോഗിച്ച് ജയഗീതയ്ക്ക് സൂപ്പര്‍ഫാസ്റ്റില്‍ കയറാന്‍ അവകാശമില്ലെന്നും റെയില്‍വേ വ്യക്തമാക്കി. പ്രവീണ്‍, ജാഫര്‍ എന്നിവര്‍ക്കെതിരെയുള്ള സസ്‌പെന്‍ഷനാണ് റദ്ദാക്കിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈ മെയിലിലെ ടിക്കറ്റ് പരിശോധിക്കാനെത്തിയ രണ്ട് ടി.ടി.ഇ മാര്‍ മോശമായി പെരുമാറിയെന്നാരോപിച്ചാണ് ജയഗീത റെയില്‍വേപോലീസില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ചെന്നൈ മെയിലില്‍ കയറി ടിക്കറ്റ് പരിശോധകനെത്തിയ ടി.ടി.എ  ഫസ്റ്റ് ക്ലാസ്കോച്ചിലെത്തി. എ.സിയിലിരിക്കാമെന്ന് ക്ഷണിച്ചു. ഇത് നിരസിച്ചതോടെ മറ്റൊരു ടി.ടി.ഇയെക്കൂടി കൂട്ടുപിടിച്ച് ജയഗീതയെ അവഹേളിക്കുകയായിരുന്നു.

ആസ്മയുള്ളതിനാല്‍ തിരക്കില്‍ നിന്ന് ഒഴിവാകാന്‍ ഫസ്റ്റ് ക്ലാസ് സീസണ്‍ എടുത്ത താന്‍ സൂപ്പര്‍ഫാസ്റ്റിലും കയറാവുന്ന വിധത്തില്‍ സീസണ്‍പുതുക്കിയിരുന്നെന്ന് ജയഗീത സംഭവമുണ്ടായദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പരാതി റദ്ദാക്കാന്‍ റെയില്‍വേ കണ്ടെത്തിയ വെറുമൊരുകാരണം മാത്രമാണിതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

ടി.ടി.ഇ മാരുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് കേരളത്തിലെ ടി.ടി.ഇമാര്‍ ഇന്ന് തിരുവനന്തപുരത്ത് ധര്‍ണ നടത്തിയിരുന്നു. ടി.ടി.ഇമാരുടെ പ്രതിഷേധത്തിനും സമ്മര്‍ദ്ദനത്തിനും വഴങ്ങിയാണ് റെയില്‍വേ ഈ തീരുമാനമെടുത്തതെന്നും ആക്ഷേപമുണ്ട്.

ചില ടി.ടി.ഇ മാര്‍ ഗോവിന്ദച്ചാമിമാരെക്കാളും കഷ്ടം: ജയഗീത

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more