| Tuesday, 11th February 2014, 10:55 am

ജയഭാരതി നൃത്തവേദിയില്‍ തിരിച്ചെത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]തൃശൂര്‍: മലയാള സിനിമയിലെ മുന്‍കാല നടിയും നര്‍ത്തകിയുമായ ജയഭാരതി തിരിച്ചെത്തുന്നു. തിരിച്ചുവരവ് സിനിമയിലൂടെയല്ല മറിച്ച് നൃത്ത വേദിയിലൂടെയാണ്.

ഈ മാസം 23ന് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലാണ് ജയഭാരതിയുടെ നൃത്തപരിപാടി. രണ്ടുമണിക്കൂര്‍ നീളുന്ന പരിപാടിയാണ് വടക്കുംനാഥ ക്ഷേത്രത്തില്‍ പദ്ധതിയിടുന്നത്.

പതിനൊന്നാമത്തെ വയസില്‍ ഭരതനാട്യം അഭ്യസിച്ചുതുടങ്ങിയ ജയഭാരതി 2007 ല്‍ ഏറ്റുമാനൂര്‍ അയ്യപ്പക്ഷേത്രത്തിലെ വേദിയില്‍ എത്തിയിരുന്നു.

എന്നാല്‍ പിന്നീട് കേരളത്തില്‍ മറ്റ് വേദികളില്‍ ജയഭാരതിയെ കണ്ടിരുന്നില്ല. അതേസമയം തമിഴ്‌നാട്ടിലെ വിവിധ അരങ്ങുകളില്‍ ജയഭാരതി നര്‍ത്തകി എന്ന നിലയില്‍ പ്രശസ്തയാണ്.

കേരളത്തില്‍ നൃത്ത സ്ഥാപനം തുടങ്ങുന്നതിന് ആഗ്രഹമുണ്ടെന്നും തുടര്‍ന്നും നൃത്തത്തില്‍ സജീവമാകാനാണ് താത്പര്യമെന്നും ജയഭാരതി വെളിപ്പെടുത്തി.

Latest Stories

We use cookies to give you the best possible experience. Learn more