ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പര 4-1ന് ഇന്ത്യ വിജയിച്ച് കരുത്ത് കാട്ടിയിരുന്നു. ടി-20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിനമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. വി.സി.എ സ്റ്റേഡിയമാണ് വേദി.
എന്നാല്‍ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ ഏകദിന പരമ്പരയില്‍ നിന്ന് പുറത്തായ വാര്‍ത്തകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടപ്പെടുത്തി മൂന്നാം പരമ്പരയില്‍ തിരിച്ചുവരാനുള്ള സാധ്യതയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പരിക്ക് പറ്റിയ ബുംറ വിശ്രമത്തിലായിരുന്നു.
2025 ചാമ്പ്യന്‍സ് ട്രോഫി മുന്നിലിരിക്കെ ഇന്ത്യയുടെ പ്രധാന പേസറുടെ വിടവ് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര മാത്രമാണ് ഉള്ളത്.
ഏകദിന ഫോര്‍മാറ്റില്‍ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡിലുള്ള താരങ്ങള്‍ക്കാണ് മുന്‍ഗണനയുള്ളത്. എന്നാല്‍ നിര്‍ണായക പരമ്പരയില്‍ ഇന്ത്യയ്‌ക്കൊപ്പം ബുംറ ഇല്ലാത്തത് ആരാധകരെയും ആശങ്കയിലാക്കിയിരിക്കുകയാണ്. എന്നാല്‍ ഫെബ്രുവരി 19 മുതല്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കായി വിശ്രമമെടുത്ത് തിരിച്ചുവരാനാകും ബുംറ തയ്യാറെടുക്കുന്നത്.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ (ആദ്യ രണ്ട് ഏകദിനങ്ങള്‍), ജസ്പ്രീത് ബുംറ (മൂന്നാം ഏകദിനം), വരുണ്‍ ചക്രവര്‍ത്തി
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.
Content Highlight: Jasprit Bumrah Will Skip ODI Series Against England