ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്. പരമ്പരയ്ക്കുള്ള സ്‌ക്വാഡ് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്.
രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരകൂടിയാണിത്. ഇതിനെല്ലാം പുറമെ ഇന്ത്യക്ക് ഇപ്പോള്‍ വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചിരുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ പ്രധാന ശക്തികളിലൊന്നായ ജസ്പ്രീത് ബുംറ അഞ്ച് ടെസ്റ്റ് മത്സരത്തിലും ഇന്ത്യക്ക് വേണ്ടി കളിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.
കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പരിക്ക് പറ്റിയ ബുംറ കുറച്ച് കാലം ചികിത്സയുടെ ഭാഗമായി വിശ്രമത്തിലായിരുന്നു. ഇതോടെ ഭാവിയില്‍ ഫിറ്റായിരിക്കാന്‍ ക്രിക്കറ്റില്‍ തന്റെ ജോലിഭാരം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ബുംറ ബി.സി.സി.ഐയോട് സംസാരിച്ചിരുന്നെന്നും അഞ്ച് ടെസ്റ്റുകളും കളിക്കാന്‍ തനിക്ക് കഴിയില്ലെന്നും ബുംറ പറഞ്ഞിരുന്നു. അതിനാലാണ് ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറി നിന്നതെന്നും ബുംറ പറഞ്ഞു.
‘എന്റെ ജോലിഭാരം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ ബി.സി.സി.ഐയോട് സംസാരിച്ചിരുന്നു. വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പാണ് ഈ സംഭാഷണം നടന്നത്. എന്റെ സര്‍ജന്‍ എന്നോട് ഭാവിയില്‍ കൂടുതല്‍ ഫിറ്റായിരിക്കാന്‍ പറഞ്ഞു. എല്ലാം പരിഗണിച്ച ശേഷം, അഞ്ച് ടെസ്റ്റുകളും കളിക്കാന്‍ എനിക്ക് കഴിയില്ലാത്തതിനാല്‍ ഒരു നേതൃപാടവത്തില്‍ നിന്നും എന്നെ മാറ്റി നിര്‍ത്താന്‍ ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു,’ ബുംറ പറഞ്ഞു.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്
ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്കബ് ബെത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സി, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടോങ്, ക്രിസ് വോക്‌സ്
Content Highlight: Jasprit Bumrah will not play five matches for India