ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബൗളറെന്നാണ് ജസ്പ്രീത് ബുംറയെ ആരാധകര്‍ ഒന്നടങ്കം വിളിക്കാറുള്ളത്. ഇക്കഴിഞ്ഞ ടി – 20 ലോകകപ്പിലും താരം തന്റെ ആ പേര് കാത്തു. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പേസര്‍ക്ക് മികച്ച പ്രകടനങ്ങളുമായി കളം നിറയാന്‍ സാധിച്ചില്ലെങ്കിലും നിര്‍ണായക ഘട്ടത്തില്‍ താരം രക്ഷകനായി അവതരിച്ചിരുന്നു.
ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ബുംറ എറിഞ്ഞ അവസാന രണ്ട് ഓവറുകള്‍ അതിന് ഒരു ഉദാഹരണമാണ്. ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സ് ഇംഗ്ലണ്ട് അടിച്ചെടുത്തേക്കുമെന്ന് പ്രതീതി ഉണര്‍ത്തിയ മത്സരത്തില്‍ താരത്തിന്റെ ഓവറുകളാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. മറ്റ് താരങ്ങളെല്ലാം അടി വാങ്ങിയപ്പോള്‍ താരം എക്കണോമിക്കലായാണ് പന്തെറിഞ്ഞത്.
2026 ടി – 20 ലോകകപ്പുമായി ജസ്പ്രീത് ബുംറ. Photo: BCCI/x.com
കൂടാതെ, ഫൈനലിലും ബുംറ മിന്നും ബൗളിങ്ങുമായി ആരാധകരുടെ മനം കവര്‍ന്നു. വെറും 15 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് താരം കിവീസിനെതിരെ എടുത്തത്. ഒപ്പം ഫൈനലിലെ താരവുമായി.
ഇതിനെല്ലാം പുറമെ ടൂര്‍ണമെന്റിന്റെ വിക്കറ്റ് വേട്ടക്കാരായാണ് ബുംറ ലോകകപ്പിന് വിരാമമിട്ടത്. 14 വിക്കറ്റുകളാണ് താരം തന്റെ അക്കൗണ്ടിലെത്തിച്ചത്. അതുവരെ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റില്‍ ആദ്യ അഞ്ചില്‍ ഇല്ലാതിരുന്ന താരം അവസാന രണ്ട് മത്സരങ്ങളില്‍ വിക്കറ്റുകള്‍ കൊയ്താണ് ഒന്നാം സ്ഥാനം നേടിയെടുത്തത്.
ഇപ്പോള്‍ മറ്റൊരു നേട്ടത്തിലും ബുംറ തന്റെ പേര് എഴുതി ചേര്‍ക്കുകയാണ്. ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ടി – 20 ലോകകപ്പ് ചാമ്പ്യന്‍ എന്നതാണ് ഈ നേട്ടം. 29 വിക്കറ്റുകള്‍ നേടിയാണ് താരം ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ ലോകകപ്പില്‍ 15 വിക്കറ്റുകളും ഇപ്പോള്‍ 14 വിക്കറ്റുകളും നേടിയാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളറുടെ നേട്ടം.
2024 ടി – 20 ലോകകപ്പുമായി ജസ്പ്രീത് ബുംറ. Photo: BCCI/x.com
ഈ ലിസ്റ്റില്‍ ബുംറയ്ക്ക് പിന്നില്‍ നാല് സ്ഥാനത്തും ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ്. 26 വിക്കറ്റുകളുള്ള അര്‍ഷ്ദീപ് സിങ്ങാണ് രണ്ടാമത്. ഇവര്‍ക്ക് പിന്നില്‍ 20 വിക്കറ്റുകളുമായി അക്‌സര്‍ പട്ടേലും ഹാര്‍ദിക് പാണ്ഡ്യയുമാണ്. അടുത്തായി 14 വിക്കറ്റുമായി വരുണ്‍ ചക്രവര്‍ത്തിയുമുണ്ട്.
(താരം – ടീം – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)
ജസ്പ്രീത് ബുംറ – ഇന്ത്യ – 29
അര്‍ഷ്ദീപ് സിങ് – ഇന്ത്യ – 26
അക്‌സര്‍ പട്ടേല്‍ – ഇന്ത്യ – 20
ഹാര്‍ദിക് പാണ്ഡ്യ – ഇന്ത്യ – 20
വരുണ്‍ ചക്രവര്‍ത്തി – ഇന്ത്യ – 14
ആദം സാംപ – ഓസ്ട്രേലിയ – 13
സാമുവല്‍ ബദ്രി – വെസ്റ്റ് ഇന്‍ഡീസ് -13
സാം കറന്‍ – ഇംഗ്ലണ്ട് – 13
ഉമര്‍ ഗുല്‍ – പാകിസ്ഥാന്‍ – 13
Content Highlight: Jasprit Bumrah tops the list of most wickets for champions in T20 World Cup
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ