| Sunday, 29th March 2026, 2:00 pm

കളത്തിലിറങ്ങിയാല്‍ ബുംറ തീയാകും ഉറപ്പ്; കാത്തിരിക്കുന്നത് ഐതിഹാസിക നേട്ടം!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിന് കളത്തിലിറങ്ങുകയാണ്. മൂന്ന് തവണ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളി. മുംബൈയുടെ തട്ടകമായ വാംഖഡെയിലാണ് മത്സരം അരങ്ങേറുന്നത്.

ഇരുവരും തമ്മിലുള്ള മത്സരം പൊടിപാറുമെന്നാണ് ആരാധകര്‍ കരുതുന്നത്. മത്സരത്തിനിറങ്ങുമ്പോള്‍ മുംബൈയുടെ പേസ് മാസ്റ്റര്‍ ജസ്പ്രീത് ബുംറ ഒരു ഐതിഹാസിക നേട്ടമാണ് ലക്ഷ്യം വെക്കുന്നത്. ഐ.പിഎല്‍ ചിരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമാകാന്‍ തയ്യാറെടുക്കുകയാണ് ബുംറ.

ജസ്പ്രീത് ബുംറ

ഇതിനായി സീസണില്‍ വെറും 10 വിക്കറ്റുകളുടെ ദൂരം മാത്രമാണ് ബുംറയ്ക്കുള്ളത്. തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ മികച്ച തുടക്കം ലഭിച്ചാല്‍ ഈ നേട്ടത്തിലേക്ക് താരത്തിന് പറന്നിറങ്ങാം. മാത്രമല്ല നിലവില്‍ ഈ ലിസ്റ്റില്‍ ഒന്നാമനായ ലങ്കന്‍ ഇതിഹാസം ലസിത് മലിംഗയെ മറികടക്കാനും ബുംറയ്ക്ക് സാധിക്കും.

മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരം, വിക്കറ്റ് (ഇന്നിങ്സ്)

ലസിത് മലിംഗ – 195 (137)

ജസ്പ്രീത് ബുംറ – 186 (148)

ഹര്‍ഭജന്‍ സിങ് – 147 (154)

കിറോണ്‍ പൊള്ളാഡ് – 79 (158)

ഐ.പി.എല്ലില്‍ 145 ഇന്നിങ്സില്‍ നിന്ന് 183 വിക്കറ്റുകളാണ് സൂപ്പര്‍ താരം ബുംറ സ്വന്തമാക്കിയത്. 22.0 എന്ന ആവറേജും 7.25 എന്ന എക്കോണമിയുമാണ് താരത്തിനുള്ളത്. മൂന്ന് ഫോര്‍ഫറും രണ്ട് ഫൈഫറും ടൂര്‍ണമെന്റില്‍ ബുംറ തന്റെ പോക്കറ്റിലാക്കിയിട്ടുണ്ട്.

ലോകോത്തര പേസ് ബൗളര്‍ മുംബൈക്ക് വേണ്ടി നിര്‍ണായക റോളാണ് വഹിക്കുന്നത്. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 4/22 എന്ന മികച്ച ബൗളിങ് പ്രകടനത്തിനൊപ്പം 6.68 എന്ന കിടിലന്‍ എക്കോണമിയും സീസണില്‍ താരത്തിനുണ്ട്. 17.56 എന്ന ആവറേജും 2025ല്‍ ബുംറ തന്റെ പോക്കറ്റിലാക്കിയിരുന്നു.

Content Highlight: Jasprit Bumrah Need 10 Wickets To Achieve Great Record In Mumbai Indians

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more