ഇന്ത്യ-ന്യൂസിലാന്‍ഡ് ആദ്യ ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം അവസാനിച്ചിരിക്കുകയാണ്. നിലവില്‍ ആദ്യ ഇന്നിങ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 720 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു ഇന്ത്യ. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് നേടിയിട്ടുണ്ട്. ആദ്യ ഇന്നിങ്സില്‍ 368 റണ്‍സിനാണ് ന്യൂസിലാന്‍ഡ് പുറത്തായത്.
രണ്ടാം ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ ടോം ലാതത്തിനെ പറഞ്ഞയച്ച് മികച്ച തുടക്കമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നല്‍കിയത്. എഡ്ജില്‍ കുരുങ്ങിയ ലാതം പന്തിന്റെ കയ്യില്‍ കുരുങ്ങുകയായിരുന്നു. ആദ്യ ഇന്നിങ്‌സിലെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ബുംറ തന്നെയായിരുന്നു ലാതത്തിനെ പുറത്താക്കിയത്. ഇതോടെ ഒരു ഐതിഹാസിക റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ബുംറ.
ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സുകളിലെയും ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാരുടെ ലിസ്റ്റില്‍ ഇടം പിടിക്കാനാണ് ബുംറയ്ക്ക് സാധിച്ചത്. ഇനേട്ടത്തില്‍ എസ്. ശ്രീശാന്ത്, സഹീര്‍ ഖാന്‍ എന്നിവരാണ് നേരത്തെ ഇടം നേടിയവര്‍.
താരം, എതിരാളി, വേദി, വര്‍ഷം എന്ന ക്രമത്തില്‍
എസ്. ശ്രീശാന്ത് VS വെസ്റ്റ് ഇന്‍ഡീസ് – കിങ്സ്റ്റണ്‍ (2006)
സഹീര്‍ ഖാന്‍ VS ബംഗ്ലാദേശ് – മിര്‍പൂര്‍ (2007)
ജസ്പ്രീത് ബുംറ VS ന്യൂസിലാന്‍ഡ് – വെല്ലിങ്ടണ്‍ (2026)
സൂപ്പര്‍ താരം കെ.എല്‍ രാഹുലിന്റെയും റിഷബ് പന്തിന്റെയും തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വലിയ സ്‌കോറിലെത്തിയത്. 290 പന്തില്‍ 136 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്. പന്ത് 153 പന്തില്‍ ആറ് സിക്സും 10 ഫോറും ഉള്‍പ്പെടെ 128 റണ്‍സാണ് നേടിയത്. 9ാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് പന്ത് മടങ്ങിയത്.
അതേസമയം മത്സരത്തില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 98 റണ്‍സിനാണ് മടങ്ങിയത്. രണ്ട് റണ്‍സകലെയാണ് ഗില്ലിന് സെഞ്ച്വറി നഷ്ടമായത്. ഓപ്പണര്‍ യശ്വസി ജെയ്സ്വാള്‍ 85 റണ്‍സ് നേടിയപ്പോള്‍ ദേവദത്ത് പടിക്കല്‍ 80 റണ്‍സും സ്വന്തമാക്കി. 78 റണ്‍സ് നേടി ധ്രുവ് ജുറെലും ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തി.
കിവീസിന് വേണ്ടി ഗ്ലെന്‍ ഫിലിപ്സ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രചിന്‍ രവീന്ദ്ര രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍, ജേക്കബ് ഡഫി, നഥാന്‍ സ്മിത് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
Content Highlight: Jasprit Bumrah makes history alongside Sreesanth and Zaheer Khan