| Wednesday, 28th January 2026, 9:13 pm

മാജിക്കില്ലാതെ ബുംറ; വാങ്ങിക്കൂട്ടിയത് കരിയറിലെ മറ്റൊരു മോശം നേട്ടം!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാം നാലാം ടി-20 മത്സരം വിശാഖപ്പട്ടണത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ നിലവില്‍ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ ആദ്യ ബാറ്റിങ് കഴിഞ്ഞപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് കവീസ് അടിച്ചെടുത്തത്.

ഓപ്പണര്‍മാരായ ടിം സീഫേര്‍ട്ടിന്റെ ഫിയര്‍ലസ് ബാറ്റിങ്ങും ഡെവോണ്‍ കോണ്‍വേയുടെയും മിന്നും പ്രകടനമാണ് ടീമിന്റെ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയത്. പവര്‍ പ്ലേയില്‍ 71 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. മാത്രമല്ല 100 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ആദ്യ വിക്കറ്റില്‍ സ്വന്തമാക്കിയത്. 23 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 44 റണ്‍സ് നേടിയാണ് കോണ്‍വേ മടങ്ങിയത്.

36 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 62 റണ്‍സിനാണ് ടിം സീഫേര്‍ട്ട് പുറത്തായത്. ഇരുവര്‍ക്കും പുറമെ 18 പന്തില്‍ 39* റണ്‍സ് നേടി ഡാരി മിച്ചല്‍ മിന്നും പ്രകടനം നടത്തി.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് രണ്ട വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് യാദവും അര്‍ഷ്ദീപ് സിങ്ങുമാണ്. രവി ബിഷ്‌ണോയിയും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റുകള്‍ വീതമാണ് നേടിയത്. സൂപ്പര്‍ പേസര്‍ ബുംറ നാല് ഓവറില്‍ നിന്ന് 9.50 എന്ന എക്കോണമിയില്‍ 38 റണ്‍സായിരുന്നു വഴങ്ങിയത്. ഇതില്‍ താരം 19 റണ്‍സ് വഴങ്ങിയത് 19ാം ഓവറിലായിരുന്നു. ഇതോടെ തന്റെ ടി-20 കരിയറില്‍ ഒരു മോശം നേട്ടവും താരം രേഖപ്പെടുത്തിയിരിക്കുകയാണ്. ടി-20യില്‍ ബുംറ വഴങ്ങുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്.

ടി-20യില്‍ ബുംറ വഴങ്ങുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, എതിരാളി, വര്‍ഷം എന്ന ക്രമത്തില്‍

20 – ഇംഗ്ലണ്ട് – 2017

19 – ന്യൂസിലാന്‍ഡ് – 2026

18 – വെസ്റ്റ് ഇന്‍ഡീസ് – 2016

18 – ഓസ്‌ട്രേലിയ – 2022

ഇന്ത്യ പ്ലേയിങ് ഇലവന്‍

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ഹര്‍ഷിത് റാണ, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

ന്യൂസിലന്‍ഡ് പ്ലേയിങ് ഇലവന്‍

ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഡെവണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യപ്റ്റന്‍), സക്കറി ഫോള്‍ക്‌സ്, മാറ്റ് ഹെന്റി, ഇഷ് സോധി, ജേക്കബ് ഡഫി.

Content Highlight: Jasprit Bumrah In  Unwanted Record

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more