ഇന്ത്യ മറ്റൊരു ടി – 20 ലോകകപ്പില്‍ കൂടി കപ്പുയര്‍ത്തി ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ് കിരീടം നിലനിര്‍ത്തിയത് ഇന്ത്യയ്ക്ക് ആരാധകര്‍ക്ക് സമ്മാനിച്ചത് വലിയ ആവേശവും സന്തോഷവുമാണ്.
അതിന്റെ അലയൊലികള്‍ ഇപ്പോഴുമുണ്ട്. സ്വന്തം മണ്ണില്‍ കപ്പുയര്‍ത്തിയ ടീമെന്ന ഖ്യാതിയിലേക്ക് നീലപ്പടയെ നയിച്ചത് ടീമിലെ ഓരോ താരങ്ങളുടെയും പ്രകടനങ്ങള്‍ കൂടിയാണ്. ബാറ്റിങ്ങില്‍ മലയാളി താരം സഞ്ജു സാംസണായായിരുന്നു ടീമിന്റെ വിജയത്തില്‍ ചുക്കാന്‍ പിടിച്ചത്.
2026 ടി – 20 ലോകകപ്പുമായി ജസ്പ്രീത് ബുംറ. Photo: BCCI/x.com
ബൗളിങ്ങില്‍ അത് ഫാസ്റ്റ് ബൗളിങ് മജീഷ്യന്‍ ജസ്പ്രീത് ബുംറയുമാണ്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ കിവീസിനെതിരെയും താരം നടത്തിയത് അസാമാന്യ പ്രകടനങ്ങളായിരുന്നു. സെമിയില്‍ നിര്‍ണായക ഘട്ടത്തില്‍ ടെയ്റ്റ് സ്‌പെല്‍ എറിഞ്ഞ് ഫാസ്റ്റ് ബൗളര്‍ മെന്‍ ഇന്‍ ബ്ലൂവിന്റെ രക്ഷകനായി.
ലോകകപ്പ് ഫൈനലിലും അതെ മികവ് ബുംറ തുടര്‍ന്നു. അഹമ്മദാബാദില്‍ താരം നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. അതാകട്ടെ വെറും 15 റണ്‍സ് വിട്ടുനല്‍കിയായിരുന്നു. അതിലേറെ എടുത്തുപറയേണ്ടത് കലാശപ്പോരിലെ താരത്തിന്റെ എക്കോണമിയാണ്.
ബ്ലാക്ക് ക്യാപ്സിനെതിരെ ബുംറയ്ക്ക് 3.80 ആയിരുന്നു എക്കോണമി. ഈ പ്രകടനത്തിലൂടെ ബിഗ് മാച്ച് പ്ലെയര്‍ എന്ന തന്റെ വിശേഷണം താരം ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിച്ചു. ഇത് ആദ്യമായല്ല, ടീമിന് ഏറെ ആവശ്യമുള്ള ഘട്ടങ്ങളില്‍ ബുംറ തിളങ്ങുന്നത്.
2024 ടി – 20 ലോകകപ്പുമായി ജസ്പ്രീത് ബുംറ.
2024 ടി – 20 ലോകകപ്പ് ഫൈനലിലും ബുംറ പന്ത് കൊണ്ട് മായാജാലം തീര്‍ത്തിരുന്നു. അന്ന് സൗത്ത് ആഫ്രിക്കയുടെ രണ്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. നാല് ഓവറില്‍ വിട്ടുനല്‍കിയതാകട്ടെ വെറും 18 റണ്‍സും.
4.50 ആയിരുന്നു ആ ഫൈനലിലെ താരത്തിന്റെ എക്കോണമി. എല്ലാ കാലത്തും ബുംറയെന്ന പേസ് മാസ്റ്റര്‍ ടീം തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തിട്ടുണ്ട്. അതും തുടര്‍ന്നും അങ്ങനെ തന്നെയാവുമെന്നാണ് ഈ പ്രകടനങ്ങള്‍ എല്ലാം അടിവരയിടുന്നത്.
Content Highlight: Jasprit Bumrah has exceptional spells in the last two T20 World Cup finals