| Thursday, 19th November 2026, 10:25 am

ഇതിഹാസം വീണു; ഇന്ത്യൻ ചരിത്രം തിരുത്തിക്കുറിച്ച് ബും ബും ബുംറ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരക്ക തുടക്കമായിരിക്കുകയാണ്. വെല്ലിങ്ടണിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ കിവീസിനെ ബാറ്റിങ്ങിനയച്ചു.

തുടക്കത്തിൽ തന്നെ ന്യൂസിലാൻഡ് ബാറ്റർമാരെ ഇന്ത്യൻ ബൗളർമാർ എറിഞ്ഞുവീഴ്ത്തി. 70 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് കിവികൾക്ക് നഷ്ടമായത്. ബൗളിങ്ങിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ജസ്പ്രീത് ബുംറ മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്.

ടോം ലാതം (0), ടോം ബ്ലണ്ടൽ (5), ഡാറിൽ മിച്ചൽ (1) എന്നിവരെയാണ് ബുംറ പുറത്താക്കിയത്. ബുംറക്കൊപ്പം അൻഷുൽ കംബോജ്, ആകാശ് ദീപ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

മൂന്ന് വിക്കറ്റ് നേട്ടത്തോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന നാലാമത്തെ പേസറായി മാറാനും ബുംറക്ക് സാധിച്ചു. 237 വിക്കറ്റുകളാണ് ഇതുവരെ ബുംറ റെഡ് ബോൾ ഫോർമാറ്റിൽ വീഴ്ത്തിയത്. 236 വിക്കറ്റുകൾ നേടിയ മുൻ ഇന്ത്യൻ താരം ജവഗൽ ശ്രീനാഥിനെ മറികടന്നുകൊണ്ടാണ് ബുംറയുടെ കുതിപ്പ്.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ പേസ് ബൗളർ, വിക്കറ്റുകളുടെ എണ്ണം

കപിൽദേവ് – 434

സഹീർഖാൻ – 311

ഇഷാന്ത് ശർമ – 311

ജസ്പ്രീത് ബുംറ-237

ജവഗൽ ശ്രീനാഥ്-236

അതേസമയം മത്സരത്തിൽ തുടക്കത്തിൽ തകർച്ച നേരിട്ടെങ്കിലും ഗ്ലെൻ ഫിലിപ്സും ഹെൻറി നിക്കോൾസും ചേർന്ന് ന്യൂസിലാൻഡിനെ കരകയറ്റുകയായിരുന്നു. ഇരുവരുടെയും മികച്ച പ്രകടനങ്ങളിലൂടെ ന്യൂസിലാൻഡ് 200 കടന്നിരിക്കുകയാണ്. ഹെൻറി നിക്കോൾസ് സെഞ്ച്വറി നേടിയും ഗ്ലെൻ ഫിലിംസ് അർദ്ധ സെഞ്ച്വറി നേടിയുമാണ് ക്രീസിൽ തുടരുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവൻ

കെ.എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, ദേവദത്ത് പടിക്കൽ, ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ധ്രുവ് ജുറെൽ, ആകാശ് ദീപ്, അൻഷുൽ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.

ന്യൂസിലാൻഡ് പ്ലെയിങ് ഇലവൻ

ടോം ലാതം (ക്യാപ്റ്റൻ), ഡെവോൺ കോൺവേ, ഹെൻറി നിക്കോൾസ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, നഥാൻ സ്‌മിത്ത്, കൈൽ ജാമിസൺ, മാറ്റ് ഹെൻറി, ജേക്കബ് ഡഫി.

Content Highlight: Jasprit Bumrah create a huge record for India in Test Cricket

Latest Stories

We use cookies to give you the best possible experience. Learn more