ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. പഞ്ചാബിന്റെ തട്ടകമായ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്.
ഇന്നത്തെ മത്സരത്തിലും ഹര്‍ദിക് പാണ്ഡ്യ ടീമില്‍ എത്തിയിട്ടില്ല. കഴിഞ്ഞ മത്സരത്തിലും ഹര്‍ദിക് മുംബൈക്കൊപ്പം ഇറങ്ങിയില്ലായിരുന്നു. താരത്തിന് പുറം വേദനയാണെന്നാണ് പറഞ്ഞത്. എന്നാല്‍ ഹര്‍ദിക്ക് തനിച്ച് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ പുറത്ത് വന്നിരുന്നു. സീസണിലെ മുംബൈയുടെ മോശം പ്രകടനം പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെയും ബാധിച്ചിരുന്നു.
ഇതോടെ പഞ്ചാബിനെതിരെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. ഇതോടെ മുംബൈ ഇന്ത്യന്‍സിന്റെ 10ാമത്തെ ക്യാപ്റ്റനാകാനും താരത്തിന് സാധിച്ചിരിക്കുകയാണ്.
ഹര്‍ഭജന്‍ സിങ് (2008)
ഷോണ്‍ പൊള്ളോക്ക് (2008)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (2008)
ഡ്വെയ്ന്‍ ബ്രാവോ (2010)
റിക്കി പോണ്ടിങ് (2013)
രോഹിത് ശര്‍മ (2013)
കീറോണ്‍ പൊള്ളാര്‍ഡ് (2019)
സൂര്യകുമാര്‍ യാദവ് (2023)
ഹര്‍ദിക് പാണ്ഡ്യ (2024)
ജസ്പ്രീത് ബുംറ (2026)*
റയാന്‍ റിക്കല്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, തിലക് വര്‍മ, ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ്, വില്‍ ജാക്ക്സ്, രാജ് ബാവ, കോര്‍ബിന്‍ ബോഷ്, ദീപക് ചഹര്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), രഘു ശര്‍മ
പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, കൂപ്പര്‍ കനോലി, ശ്രേയസ് ലിയര്‍ (ക്യാപ്റ്റന്‍), സൂര്യാന്‍ഷ് ഷെഡ്‌ജെ, ശശാങ്ക് സിങ്, അസ്മത്തുള്ള ഒമര്‍സായി, മാര്‍ക്കോ യാന്‍സെന്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചാഹല്‍.