| Thursday, 19th June 2025, 5:09 pm

ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇംഗ്ലണ്ട് ഭയക്കുന്നത് ഈ രണ്ടുപേരെ; കാര്യങ്ങള്‍ ഇങ്ങനെ!

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ജൂണ്‍ 20ന് ആരംഭിക്കും. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ഇന്ത്യ.

രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരകൂടിയാണിത്.  നിലവില്‍ ഇന്ത്യന്‍ ടീമില്‍ സീനിയര്‍ താരങ്ങളെന്ന് പറയാനുള്ളത് ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയുമാണ്.

ഇംഗ്ലണ്ടിനെതിരെ പൊരുതാന്‍ ഇന്ത്യ കരുതിവെച്ച പ്രധാന ശക്തികളും കൂടിയാണ് ഇരു താരങ്ങളും. ബുംറയുടെ പേസ് അറ്റാക്കില്‍ ഇംഗ്ലണ്ടിനെ വിറപ്പിക്കാന്‍ സാധിക്കുമെന്നത് ശരിയാണെങ്കിലും മൂന്ന് ടെസ്റ്റില്‍ മാത്രമായിരിക്കും ബുംറയുടെ സേവനം ഇന്ത്യയ്ക്ക് ലഭ്യമാകുക. ജോലി ഭാരം കുറക്കാന്‍ വേണ്ടിയാണ് ബുംറയെ അഞ്ച് മത്സരങ്ങളില്‍ ലഭ്യമാകാത്തത്.

എന്നാല്‍ അവിടെയും ഉരുക്ക് പോലെ ശക്തമായി നില്‍ക്കുന്ന ഇന്ത്യയുടെ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. അതിനുമൊരു കാരണമുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിലുള്ള ഏറ്റവും പരിചയ സമ്പന്നനായ താരമാണ് ജഡേജ. നിലവിലെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഏറ്റവും കൂടുതല്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരവും ജഡേജയാണ്.

ടെസ്റ്റ്ല്‍ ഇതുവരെ 118 ഇന്നിങ്‌സില്‍ നിന്ന് 3370 റണ്‍സ് നേടാനാണ് താരത്തിന് സാധിച്ചത്. 175* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ നാല് സെഞ്ച്വറികളും 22 അര്‍ധ സെഞ്ച്വറികളും താരം നേടി. മാത്രമല്ല 150 ഇന്നിങ്‌സില്‍ 729 മെയ്ഡന്‍ ഇന്നിങ്‌സില്‍ നിന്ന് 323 വിക്കറ്റുകളും ജഡേജ നേടി. അതില്‍ 13 ഫോര്‍ഫറും 15 ഫൈഫറും താരം നേടി.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്കബ് ബെത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സി, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടോങ്, ക്രിസ് വോക്‌സ്

Content Highlight: Jasprit Bumrah and Ravindra Jadeja are the two players England fear

We use cookies to give you the best possible experience. Learn more