അതേസമയം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് ഐ.പി.എല്ലിന്റെ 19ാം എഡിഷനാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പാണുള്ളത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയമാണ് വേദി.
അതേസമയം മാര്‍ച്ച് 29ന് നടക്കുന്ന മത്സരവും ആരാധകര്‍ക്ക് ഏറെ പ്രധാനമാണ്. അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മൂന്ന് തവണ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം പൊടിപാറുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ മുംബൈയുടെ പേസ് മാസ്റ്റര്‍ ജസ്പ്രീത് ബുംറ ഒരു ഐതിഹാസിക നേട്ടമാണ് ലക്ഷ്യം വെക്കുന്നത്.
ഐ.പിഎല്‍ ചിരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമാകാനാണ് ബുംറയ്ക്കുള്ള അവസരം. ഇതിനായി സീസണില്‍ വെറും 10 വിക്കറ്റുകളുടെ ദൂരം മാത്രമാണ് ബുംറയ്ക്കുള്ളത്. തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ മികച്ച തുടക്കം ലഭിച്ചാല്‍ ഈ നേട്ടത്തിലേക്ക് താരത്തിന് പറന്നിറങ്ങാം. മാത്രമല്ല നിലവില്‍ ഈ ലിസ്റ്റില്‍ ഒന്നാമനായ ലങ്കന്‍ ഇതിഹാസം ലസിത് മലിംഗയെ മറികടക്കാനും ബുംറയ്ക്ക് സാധിക്കും.
ലസിത് മലിംഗ – 195 (137)
ജസ്പ്രീത് ബുംറ – 186 (148)
ഹര്‍ഭജന്‍ സിങ് – 147 (154)
കിറോണ്‍ പൊള്ളാഡ് – 79 (158)
ഐ.പി.എല്ലില്‍ 145 ഇന്നിങ്‌സില്‍ നിന്ന് 183 വിക്കറ്റുകളാണ് സൂപ്പര്‍ താരം ബുംറ സ്വന്തമാക്കിയത്. 22.0 എന്ന ആവറേജും 7.25 എന്ന എക്കോണമിയുമാണ് താരത്തിനുള്ളത്. മൂന്ന് ഫോര്‍ഫറും രണ്ട് ഫൈഫറും ടൂര്‍ണമെന്റില്‍ ബുംറ തന്റെ പോക്കറ്റിലാക്കിയിട്ടുണ്ട്.
ലോകോത്തര പേസ് ബൗളര്‍ മുംബൈക്ക് വേണ്ടി നിര്‍ണായക റോളാണ് വഹിക്കുന്നത്. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 4/22 എന്ന മികച്ച ബൗളിങ് പ്രകടനത്തിനൊപ്പം 6.68 എന്ന കിടിലന്‍ എക്കോണമിയും സീസണില്‍ താരത്തിനുണ്ട്. 17.56 എന്ന ആവറേജും 2025ല്‍ ബുംറ തന്റെ പോക്കറ്റിലാക്കിയിരുന്നു.
Content Highlight: Jasprit Bumrah Aim To Great Record Achievement In Mumbai Indians