2026 ടി-20 ലോകകപ്പില്‍ നമീബിയയെ തകര്‍ത്ത് ഇന്ത്യ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ദല്‍ഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നമീബിയക്കെതിരെ 93 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 210 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ നമീബിയ 116 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ നാല് ഓവറില്‍ നിന്ന് 20 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയരുന്നു. 5.0 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ബുംറയ്ക്ക് സാധിച്ചിരിക്കുകയാണ്.
ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോള്‍ എറിയുന്ന ഇന്ത്യന്‍ താരം എന്ന മിന്നും നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ഇതിഹാസം ആര്‍. അശ്വിനെ വെട്ടിയാണ് ബുംറ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.
ജസ്പ്രീത് ബുംറ – 237
ആര്‍. അശ്വിന്‍ – 235
രവീന്ദ്ര ജഡേജ – 218
ഹര്‍ദിക് പാണ്ഡ്യ – 175
അര്‍ഷ്ദീപ് സിങ് – 168
ഹര്‍ഭജന്‍ സിങ് – 156
അതേസമയം സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ മികവ് ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ സഹായിക്കും. 28 പന്തില്‍ നാല് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സും 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റും പാണ്ഡ്യ നേടിയിരുന്നു.
ടീമിന് വേണ്ടി 24 പന്തില്‍ അഞ്ച് സിക്‌സും ആറ് ഫോറും അടക്കം 61 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് ടോപ് സ്‌കോറര്‍. വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നേടിക്കൊടുത്തു.
ഇനി ഫെബ്രുവരി 15ന് പാകിസ്ഥാനെതിരായ വമ്പന്‍ മത്സരമാണ് ഇന്ത്യയ്ക്കുള്ളത്. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ശ്രീലങ്കയിലെ കൊളംബോയില്‍ എത്തിയിരിക്കുകയാണ്. 2026ല്‍ ഇന്ത്യയ്‌ക്കെതിരായ മത്സരം കളിക്കില്ലെന്ന് പറഞ്ഞ് പാകിസ്ഥാന്‍ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.
വലിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇന്ത്യയും – പാകിസ്ഥാനും വീണ്ടും കളത്തിലെത്തുന്നു. മത്സരത്തില്‍ ഇന്ത്യ വിജയിക്കുമെന്നാണ് ആരാധകര്‍ വിശ്വസിച്ചിരിക്കുന്നു. അതേസമയം കഴിഞ്ഞ ഏറെ കാലമായി ഇന്ത്യയോട് പരാജയപ്പെടുന്ന പാകിസ്ഥാന് വമ്പന്‍ സമ്മര്‍ദക്കിലാകാനാണ്.
Content Highlight: Jasprit Bumrah Achieve Most Dote Balls In T20 World Cup As An Indian