| Thursday, 26th March 2026, 9:10 am

ഇക്കൊല്ലം ഹോളിവുഡില്‍ ജേസണെ വെട്ടാന്‍ ബാക്കിയുള്ളവര്‍ പാടുപെടും, ജൂണ്‍ മുതല്‍ കംപ്ലീറ്റ് അഴിഞ്ഞാട്ടം

അമര്‍നാഥ് എം.

ഹോളിവുഡ് സിനിമാപ്രേമികളുടെ ഇഷ്ടതാരങ്ങളിലൊന്നാണ് ജേസണ്‍ മൊമോവ. അപാര സ്‌ക്രീന്‍ പ്രസന്‍സും അതിനൊത്ത പെര്‍ഫോമന്‍സുമായി ചുരുക്കം സിനിമകള്‍ കൊണ്ട് വലിയ ഫാന്‍ ബേസ് സൃഷ്ടിക്കാന്‍ താരത്തിന് സാധിച്ചു. അക്വാമാന്‍ എന്ന കോമിക് കഥാപാത്രമാണ് ജേസണിന്റെ കരിയര്‍ മാറ്റിമറിച്ചത്. പിന്നീട് ആപ്പിള്‍ ടി.വിയുടെ സീ എന്ന സീരീസിലൂടെ കൂടുതല്‍ ശ്രദ്ധ നേടി.

ഈ വര്‍ഷവും ഗംഭീര സിനിമകളുമായി കളം നിറയാനൊരുങ്ങുകയാണ് ജേസണ്‍ മൊമോവ. 2026ന്റെ ആദ്യ പകുതിയില്‍ താരത്തിന്റെ ഒരു സിനിമ പോലും തിയേറ്ററുകളിലെത്തില്ല. സമ്മര്‍ റിലീസിന്റെ സമയത്താണ് ജേസണിന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രം തിയേറ്ററുകളിലെത്തുക. ഡി.സി കോമിക്‌സിന്റെ സൂപ്പര്‍ ഗേളില്‍ ശക്തമായ വേഷമാണ് ജേസണ്.

ലോബോ എന്ന കോമിക് കഥാപാത്രമായുള്ള ഫസ്റ്റ് ലുക്ക് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. കരിയറില്‍ തനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ള വേഷങ്ങളിലൊന്നാണ് ലോബോ എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജേസണ്‍ പറഞ്ഞിരുന്നു. അക്വാമാന് ശേഷം ഡി.സി.ഇ യൂണിവേഴ്‌സിലെ മറ്റൊരു കഥാപാത്രമായി താരം വേഷമിടുകയാണ്.

ഹോളിവുഡിലെ അടുത്ത ആക്ഷന്‍ സാഗ എന്ന് പലരും അഭിപ്രായപ്പെടുന്ന സ്ട്രീറ്റ് ഫൈറ്ററിലും ജേസണ്‍ ഭാഗമാണ്. ഇതേ പേരിലുള്ള വീഡിയോ ഗെയിമിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് സ്ട്രീറ്റ് ഫൈറ്റര്‍. ബ്ലാങ്ക എന്ന മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് ഫൈറ്ററായാണ് ജേസണ്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. വന്‍ താരനിര അണിനിരക്കുന്ന ചിത്രം വന്‍ വിജയമാകുമെന്ന് ഉറപ്പാണ്.

ഈ വര്‍ഷത്തെ മറ്റൊരു വലിയ ചിത്രമായ ഡ്യൂണ്‍ 3യിലും ജേസണ്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദ്യ ഭാഗത്തിലെ ഡങ്കന്‍ ഇഡാഹോ ആയിട്ടല്ല ജേസണ്‍ ഈ ഭാഗത്തില്‍ വേഷമിടുന്നത്. ഹായ്റ്റ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ജേസണിന്റെ ഹായ്റ്റും തിമോത്തി ഷാലമെയുടെ പോള്‍ അറ്റ്രെഡിസും തമ്മിലുള്ള ഫേസ് ഓഫ് സീനിനാണ് പലരും കാത്തിരിക്കുന്നത്.

ഈ വര്‍ഷത്തെ മൂന്ന് വമ്പന്‍ സിനിമകളില്‍ ഭാഗമാവുകയും അതിനൊപ്പം ശ്രദ്ധ നേടുകയും ചെയ്യുന്ന ജേസണ്‍ കൈയടി നേടുമെന്ന് ഉറപ്പാണ്. ചെറിയ സ്‌ക്രീന്‍ ടൈം കൊണ്ട് വലിയ ഇംപാക്ടുണ്ടാക്കുന്ന ജേസണ്‍ ഈ മൂന്ന് ചിത്രത്തിലും തിളങ്ങുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അടുത്തവര്‍ഷവും ജേസണ്‍ മൊമോയുടെ ഗംഭീര സിനിമകളുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlight: Jason Momoa is going to be a part of three big movies

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more