| Friday, 2nd January 2026, 9:25 pm

ചരിത്രം തിരുത്തി വിന്‍ഡീസ് കൊണ്ടുങ്കാറ്റ്; റാഷിദ് ഖാന്റെ ആധിപത്യത്തിന് വിരാമം!

ശ്രീരാഗ് പാറക്കല്‍

ടി-20 ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍. ടി-20യില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമായാണ് ഹോള്‍ഡര്‍ ചരിത്ര നേട്ടത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത്.

ജേസണ്‍ ഹോള്‍ഡര്‍- Photo: Cricket Addictor

വിന്‍ഡീസ് കരുത്തന്‍ 2025ല്‍ 97 വിക്കറ്റുകളാണ് പിഴുതെറിഞ്ഞത്. ഈ റെക്കോഡില്‍ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാന്റെ ആധിപത്യം തകര്‍ത്താണ് ഹോള്‍ഡര്‍ ലോക റെക്കോഡിലേക്ക് പറന്നിറങ്ങിയത്. റാഷിദ് ഖാന്റെ ഏഴ് വര്‍ഷത്തെ റെക്കോഡാണ് ഹോള്‍ഡര്‍ തകര്‍ത്തെറിഞ്ഞത്.

2018ല്‍ 96 വിക്കറ്റുകളായിരുന്നു റാഷിദ് ഖാന്‍ നേടിയിരുന്നത്. മുന്‍ വിന്‍ഡീസ് താരം ഡെയ്ന്‍ ബ്രാവോയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.

ടി-20യില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരം, വിക്കറ്റ്, ഇന്നിങ്‌സ്, വര്‍ഷം

ജേസണ്‍ ഹോള്‍ഡര്‍ (വെസ്റ്റ് ഇന്‍ഡീസ്) – 97 – 69 – 2025

റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍) – 96 – 61 – 2018

ഡ്വെയ്ന്‍ ബ്രാവോ (വെസ്റ്റ് ഇന്‍ഡീസ്) – 87 – 72 – 2016

നൂര്‍ അഹ്‌മദ് (അഫ്ഗാനിസ്ഥാന്‍) – 85 – 64 – 2025

റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍) – 81 – 66 – 2022

നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി 418 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ടെസ്റ്റില്‍ 162 വിക്കറ്റും, ഏകദിനത്തില്‍ 159 വിക്കറ്റും, ടി-20യില്‍ 97 വിക്കറ്റുമാണ് ഹോള്‍ഡറിനുള്ളത്.

നിലവില്‍ ഇന്റര്‍നാഷണല്‍ ടി-20 ലീഗില്‍ അബുദാബി നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കുകയാണ് താരം. ടീമിന്റെ ക്യാപ്റ്റനും ഹോള്‍ഡറാണ്.

Content Highlight: Jason Holder In Great Record Achievement In 2025

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more