| Wednesday, 5th February 2014, 6:17 pm

ചിറ്റിലപ്പള്ളിക്കെതിരെ ജസീറ പരാതി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കൊച്ചി:  പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കെതിരെ ജസീറ പരാതി നല്‍കി.  പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

ചിറ്റിലപ്പള്ളി തന്റെ വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയാണെന്നും മക്കളുടെ മേല്‍ അവകാശം കാണിക്കുകയാണെന്നും തനിക്കെതിരെ ദുഷ്പ്രചരണം നടത്തുകയാണെന്നും ആരോപിച്ചാണ് പരാതി നല്‍കിയത്.

മണല്‍മാഫിയക്കെതിരെ സമരം ചെയ്തതിന് പ്രഖ്യാപിച്ച തുക പിന്‍വലിക്കുകയാണെങ്കില്‍ അത് മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കണമെന്നും ജസീറ പറഞ്ഞു.

പ്രഖ്യാപിച്ച പാരിതോഷികം നല്‍കണമെന്നാവശ്യപ്പെട്ട് ചിറ്റിലപ്പള്ളിയുടെ വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് ജസീറ.

അതേസമയം പ്രഖ്യാപിച്ച തുക നല്‍കില്ലെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ജസീറയുടെ കുട്ടികളുടെ പേരില്‍ തുക ബാങ്കിലിടാന്‍ ഇപ്പോഴും തയ്യാറാണെന്നും ചിറ്റിലപ്പിള്ളി വ്യക്തമാക്കിയിരുന്നു. ജസീറയുടെ സമരം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more