| Monday, 21st September 2026, 5:33 pm

ചരിത്രത്തില്‍ മൂന്ന് തോല്‍വി, രണ്ട് സമനില, 17 വിജയം; ജപ്പാനെതിരായ വിധി കാത്ത് ഇന്ത്യ!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും ജപ്പാനും തമ്മിലുള്ള മത്സരം നാളെ (സെപ്റ്റംബര്‍ 22) നടക്കാനിരിക്കുകയാണ്. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായുള്ള ഇന്ത്യ-ജപ്പാന്‍ ടി-20 ചരിത്ര പോരാട്ടത്തിന് സുസൂക്കി കപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ജപ്പാനെതിരെ ഒരു ഇന്റര്‍നാഷണല്‍ മത്സരം കളിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യ നേരിടുന്ന 23ാം ടീമാണ് ജപ്പാന്‍. ഈ മത്സരത്തില്‍ ഇന്ത്യയ്ക്ക് തന്നെയാണ് മുന്‍തൂക്കമെങ്കിലും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ ഏറ്റുമുട്ടുന്നത് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഈ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യ ആദ്യമായി നേരിടുന്ന ഒരു ടീമിനെതിരെ 18ാം വിജയം സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിക്കും.

ഇതുവരെ ഇന്ത്യ അന്താരാഷ്ട്ര മത്സരത്തില്‍ ആദ്യമായി നേരിട്ട 17 ടീമുകള്‍ക്കെതിരെ വിജയം സ്വന്തമാക്കിയിട്ടുണ്ട്. അതില്‍ മൂന്ന് ടീമുകള്‍ക്കെതിരെ ഇന്ത്യ പരാജയപ്പെട്ടിട്ടുണ്ട്. 1932ല്‍ ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ട ഇന്ത്യ 1947ല്‍ ഓസ്‌ട്രേലിയയോട് കളിച്ച ആദ്യ മത്സരത്തിലും പരാജയപ്പെട്ടു. 1979ല്‍ ശ്രീലങ്കയോടും ഇന്ത്യ പരാജയപ്പെട്ടാണ് തുടങ്ങിയത്. 1948ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ സമനിലയും പിടിച്ചു, 1952ല്‍ പാകിസ്ഥാനെതിരെയാണ് ഇന്ത്യ ആദ്യമായി വിജയിക്കുന്നത്.

ഓരോ ടീമിനെതിരെയും ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര മത്സരം

1932 – ഇംഗ്ലണ്ട് – തോല്‍വി

1947 – ഓസ്ട്രേലിയ – തോല്‍വി

1948 – വെസ്റ്റ് ഇന്‍ഡീസ് – സമനില

1952 – പാകിസ്ഥാന്‍ – ജയം

1955 – ന്യൂസിലാന്‍ഡ് – സമനില

1975 – ഈസ്റ്റ് ആഫ്രിക്ക – ജയം

1979 – ശ്രീലങ്ക – തോല്‍വി

1983 – സിംബാബ്‌വേ – ജയം

1988 – ബംഗ്ലാദേശ് – ജയം

1991 – സൗത്ത് ആഫ്രിക്ക – ജയം

1994 – യു.എ.ഇ – ജയം

1996 – കെനിയ – ജയം

2003 – നെതര്‍ലാന്‍ഡ്‌സ് – ജയം

2003 – നമീബിയ – ജയം

2007 – ബെര്‍മുഡ – ജയം

2007 അയര്‍ലാന്‍ഡ് – ജയം

2007 സ്‌കോട്‌ലാന്‍ഡ് – ജയം

2008 – ഹോങ്കോങ് – ജയം

2010 – അഫ്ഗാനിസ്ഥാന്‍ – ജയം

2023 – നേപ്പാള്‍ – ജയം

2024 – യു.എസ്.എ – ജയം

2025 – ഒമാന്‍ – ജയം

2026 – ജപ്പാന്‍ – ആദ്യ മത്സരം*

ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ഈ മത്സരത്തോടെ സ്പോര്‍ട്‌സ് 75 എന്ന പദ്ധതിക്ക് തുടക്കമാവുകയും ചെയ്യും. കായിക മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഈ മത്സരം നടക്കുന്നതിനാല്‍ ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും ടൂര്‍ണമെന്റിന്റെ തയ്യാറെടുപ്പിന് സഹായകമാവും. സെപ്റ്റംബര്‍ 28നാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ജപ്പാന്‍ ടി-20ക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള പുതുക്കിയ ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി, യാഷ് താക്കൂര്‍, വിപ്രജ് നിഗം.

Content Highlight: Japan is the 23rd team India is facing in international cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more