ജന ഗണ മന എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ഡിജോ ജോസ് ആന്റണിയും നിവിന്‍ പോളിയും ലിസ്റ്റിന്‍ സ്റ്റീഫനും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ട് തുടങ്ങി. നിവിന്‍ പോളിയെ നായകനാക്കി മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ പൂജ ദുബായില്‍ നടന്നു.
ജന ഗണ മനക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം – സുദീപ് ഇളമന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സന്തോഷ് കൃഷ്ണന്‍, ദുബായ് ലൈന്‍ പ്രൊഡക്ഷന്‍ റഹിം. പി. എം. കെ, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ്- ബബിന്‍ ബാബു, പ്രോഡക്ഷന്‍ ഇന്‍ ചാര്‍ജ് – അഖില്‍ യെശോധരന്‍, ആര്‍ട്ട് ഡയറക്ടര്‍ – പ്രശാന്ത് മാധവ്.
വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോനെക്‌സ് സേവിയര്‍, എഡിറ്റര്‍ ആന്‍ഡ് കളറിങ് – ശ്രീജിത്ത് സാരംഗ്, മ്യൂസിക് – ജെയിക്‌സ് ബിജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ബിന്റോ സ്റ്റീഫന്‍, ഡബ്ബിങ് – സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്‌സ് – ഗോകുല്‍ വിശ്വം, ഡാന്‍സ് കൊറിയോഗ്രാഫി – വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റര്‍ – റോഷന്‍ ചന്ദ്ര, ഡിസൈന്‍ – ഓള്‍ഡ്മങ്ക്‌സ്, സ്റ്റില്‍സ്- പ്രേമംലാല്‍, വാര്‍ത്താ പ്രചരണം- ബിനു ബ്രിങ്‌ഫോര്‍ത്ത്.
പൃഥ്വിരാജും സുരാജും പ്രധാന വേഷത്തിലെത്തിയ ജന ഗണ മന 2022 ഏപ്രില്‍ 28നാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഏറ്റുമുട്ടല്‍ കൊലപാതകത്തെ ആസ്പദമാക്കിയായിരുന്നു ചിത്രത്തിന്റെ കഥ.
content highlight: janganamana movie team next film pooja starts