| Wednesday, 25th March 2015, 1:14 am

ജനതാദള്‍ (യു) നേതാവ് വെട്ടേറ്റ് മരിച്ചു, തൃശൂരില്‍ ഇന്ന്‌ ഹര്‍ത്താല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂരില്‍ ജനതാദള്‍ (യു) നേതാവ് വെട്ടേറ്റു മരിച്ചു. നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റായ ദീപക്കാണ് മരിച്ചത്. ചെവ്വാഴ്ച രാത്രി ഒമ്പതോടെയായിരുന്നു ഒരു സംഘം ദീപക്കിനെ ആക്രമിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ദീപക്കിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദീപക്കിന്റെ സുഹൃത്തുക്കള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. സലിന്‍, നൗാദ്, സുനില്‍, സജീവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുമ്പ് ബി.ജെ.പി നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റായിരുന്നു ദീപക്. സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂരില്‍ ബുധനാഴ്ച ജനതാദള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

റേഷന്‍ കട അടച്ച് വീട്ടിലേക്ക്  പോകാന്‍ പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. ഓമ്‌നി വാനിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമികള്‍ മുഖം മറച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more