അവസാന ചിത്രം ഗ്രാന്‍ഡ് ഫെസ്റ്റാകുമെന്ന വിജയ് ആരാധകരുടെ പ്രതീക്ഷകളുയര്‍ത്തി ജന നായകന്റെ പ്രീ ബുക്കിങ്. വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രം ആരംഭിച്ച പ്രീ ബുക്കിങ്ങിന് വന്‍ വരവേല്പാണ് ലഭിക്കുന്നത്. ജനുവരി ഒന്നിന് രാത്രി 12 മണിക്കായിരുന്നു കേരളത്തിലെ ബുക്കിങ് ആരംഭിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ ഒരു കോടിക്കടുത്ത് പ്രീ സെയില്‍ കളക്ഷന്‍ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. വേള്‍ഡ്‌വൈഡ് പ്രീ സെയില്‍ ഇതിനോടകം 15 കോടിയോളമായെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തിലും കര്‍ണാടകയിലും മാത്രമാണ് ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചത്. ഓവര്‍സീസിലും ജന നായകന്റെ ബുക്കിങ്ങിന് മികച്ച വരവേല്പാണ് ലഭിക്കുന്നത്. പൊങ്കല്‍/ സംക്രാന്തി സീസണില്‍ തെലുങ്കിലെ ബിഗ് ബജറ്റ് ചിത്രം രാജാസാബുമായാണ് ജന നായകന്റെ ക്ലാഷ്. പ്രഭാസ് നായകനായെത്തുന്ന ചിത്രമാണ് രാജാസാബ്. എന്നാല്‍ ഓവര്‍സീസില്‍ രാജാസാബിനെക്കാള്‍ കളക്ഷന്‍ കൂടുതല്‍ ജന നായകനാണ്.
ജന നായകന്‍ Photo: KVN Productions/ X.com
നോര്‍ത്ത് അമേരിക്കയിലാണ് ജന നായകന് ഏറ്റവും മികച്ച പ്രീ സെയില്‍ ബുക്കിങ്. ലിമിറ്റഡ് ഷോകളിലൂടെ ഇതിനോടകം 3.5 കോടിയിലേറെ ജന നായകന്‍ സ്വന്തമാക്കി. എന്നാല്‍ രാജാസാബിന് 2.8 കോടി മാത്രമേ സ്വന്തമാക്കാനായുള്ളൂ. മറ്റ് ഓവര്‍സീസ് മാര്‍ക്കറ്റുകളിലും ജന നായകന്‍ തന്നെയാണ് ലീഡ്. ‘ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍’ എന്നാണ് നിലവില്‍ പ്രഭാസിനെ ആരാധകര്‍ വിളിക്കുന്നത്.
എന്നാല്‍ പ്രഭാസിനെപ്പോലും വിജയ് മറികടന്നതാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ച. പ്രഭാസിന്റെ കഴിഞ്ഞ ചിത്രമായ കല്‍ക്കി 1000 കോടിയിലേറെ കളക്ഷന്‍ നേടിയിരുന്നു. എന്നാല്‍ രാജാസാബിന്റെ അപ്‌ഡേറ്റുകള്‍ ഒരിക്കല്‍ പോലും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നില്ല. 450 കോടിയിലൊരുങ്ങുന്ന ഹൊറര്‍ ഫാന്റസി ചിത്രമാണ് രാജാസാബ്.
രാജാസാബ് Photo: Screen Grab/ People Media Factory
അവസാന ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാക്കി മാറ്റിയിട്ടേ വിജയ് കളംവിടുകയുള്ളൂവെന്നാണ് ആരാധകരടക്കം പലരും കരുതുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ സെന്ററുകളില്‍ ചിത്രത്തിന്റെ ബുക്കിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ചയോടെ തമിഴ്‌നാട് ബുക്കിങ്ങും ആരംഭിച്ചേക്കും. ആദ്യദിനം തന്നെ 100 കോടി കളക്ഷനാണ് ജന നായകന്‍ ലക്ഷ്യം വെക്കുന്നത്.
ശിവകാര്‍ത്തികേയന്‍ നായകനാകുന്ന പരാശക്തിയും ജന നായകനൊപ്പം ക്ലാഷിനെത്തുന്നുണ്ട്. തമിഴ്‌നാട്ടില്‍ ജന നായകന്റെ കളക്ഷനെ പരാശക്തിയുടെ റിലീസ് ബാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ദളപതിയെ നേരിടാനുള്ള കെല്പ് പരാശക്തിക്ക് ഉണ്ടാകില്ലെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ജനുവരി ഒമ്പതിന് ജന നായകനും 10ന് പരാശക്തിയും തിയേറ്ററുകളിലെത്തും.
Content Highlight: Jana Nayagan Overtakes Rajasaab in overseas pre booking