| Wednesday, 27th April 2022, 10:19 pm

റിലീസിന് തൊട്ടുമുമ്പ് പ്രമോ; പുതിയ ട്രെയ്‌ലറില്‍ ശ്രീവിദ്യയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്‍ണി സംവിധാനം ചെയ്യുന്ന ജന ഗണ മനയുടെ പ്രമോ ടീസര്‍ പുറത്ത്. ഏപ്രില്‍ 28 ന് റിലീസ് ചെയ്യുന്നതിന് മുന്നോടിയായുള്ള പ്രമോയാണ് പുറത്ത് വിട്ടിരിക്കുന്നത്.

പൃഥ്വിരാജിനെ അറസ്റ്റ് ചെയ്തുകതൊണ്ട് പോകുന്നതുള്‍പ്പെടെയുള്ള രംഗങ്ങളാണ് പ്രമോയില്‍ കാണിക്കുന്നത്. ഇതുവരെ പുറത്ത് വന്ന ട്രെയ്‌ലറിലും ടീസറിലും ഇല്ലാതിരുന്ന നടി ശ്രീദിവ്യയെ ഈ ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജന ഗണ മന. ടീസര്‍ പുറത്തിറങ്ങിയപ്പോല്‍ മുതല്‍ ചിത്രത്തിന്മേല്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് ഉള്ളത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ടീസറും ട്രെയ്‌ലറും ഇറക്കിയ വ്യത്യസ്ത ശൈലിയും ജന ഗണ മനയ്ക്കുണ്ട്.

ഏപ്രില്‍ 23 ന് പുറത്തിറക്കിയ ചിത്രത്തിലെ ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മാജിക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഒഫീഷ്യല്‍ മൂവി ആന്തം എന്ന ഗാനം പുറത്തിറക്കിയത്.

ബംഗാളിയിലും മലയാളത്തിലുമുള്ള വരികളുമായാണ് ജേക്സ് ബിജോയ് ആന്തമൊരുക്കിയിരിക്കുന്നത്. ശങ്കര്‍ മഹാദേവനും ജേക്സ് ബിജോയിയും ശതദ്രു കബീറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ആന്തത്തിന്റെ മലയാള വരികളെഴുതിയിരിക്കുന്നത് ജോ പോളും ബംഗാളി വരികളെഴുതിയിരിക്കുന്നത് റഖീബ് ആലവുമാണ്.

ക്വീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലൊരുങ്ങുന്ന രണ്ടാമത്തെ സിനിമയാണ് ജന ഗണ മന. ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമണ്‍, സംഗീതം ജെക്സ് ബിജോയ്.

Content Highlight: jana gana mana release promo

Latest Stories

We use cookies to give you the best possible experience. Learn more