| Monday, 29th June 2020, 11:12 am

ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരനെ വധിച്ചു; ദോഡ ജില്ലയിലെ അവസാന ഭീകരനും ഇല്ലാതായെന്ന് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കശ്മീരിലെ ഹിസ്ബുള്‍ മുജദാഹുദ്ദീന്‍ അംഗമായ ഭീകരന്‍ മസൂദ് അലിയാസ് രഹിയെ വധിച്ചതായി സേന. തെക്കന്‍ കശ്മീരിലെ അനന്ത്‌നഗ് ജില്ലയില്‍ വെച്ച് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്.

ജമ്മു മേഖലയിലെ ദോഡ ജില്ലയില്‍ നിന്നുള്ള അവസാന തീവ്രവാദിയാണ് മസൂദ് എന്നാണ് ജമ്മുകശ്മീര്‍ പൊലീസ് ചീഫ് ദില്‍ബഗ് സിംഗ് അറിയിച്ചത്. ഏറ്റുമുട്ടലിന് ശേഷം ദോഡ ജില്ലയെ തീവ്രവാദ വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു.

ദോഡയിലെ ഒരു ബലാത്സംഗക്കേസില്‍ മസൂദിനെ പൊലീസ് തിരയുകയായിരുന്നു. ഇതിനിടയിലാണ് മസൂദ് ഹിസ്ബുള്‍ മുജാഹിദീനില്‍ ചേരുന്നത്. മസൂദ് തന്റെ പ്രവര്‍ത്തന മേഖല കശ്മീരിലേക്ക് മാറ്റിയിരുന്നു.

അനന്ത്‌നാഗിലെ ഖുല്‍ ചോഹറില്‍ കശ്മീര്‍ പൊലീസിന്റെയും രാഷ്ട്രീയ റൈഫിള്‍സിന്റെയും സംയുക്ത സംഘവുമായി തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബയിലെ തീവ്രവാദികളുും കൊല്ലപ്പെട്ടിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more