ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിച്ച് ബ്രൈട്ടണ്‍ മിഡ്ഫീല്‍ഡര്‍ ജെയിംസ് മില്‍നര്‍. പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന നേട്ടമാണ് ഇംഗ്ലീഷ് ഫുട്ബാളര്‍ തന്റെ പേരില്‍ എഴുതി ചേര്‍ത്തത്.
മില്‍നര്‍ ഈ നേട്ടം സ്വന്തമാക്കിയത് കഴിഞ്ഞ ദിവസം ലീഗില്‍ നടന്ന ബ്രൈട്ടണ്‍ – ബ്രെന്റ്‌ഫോഡ് മത്സരത്തില്‍ കളിച്ചതോടെയാണ്. ബ്രെന്റ്‌ഫോഡിന് എതിരെ കളത്തിലിറങ്ങിയതോടെ പ്രീമിയര്‍ ലീഗില്‍ 654ാം മത്സരം പൂര്‍ത്തിയാക്കാന്‍ 40 കാരന് സാധിച്ചു. ഇതോടെയാണ് ഈ ലിസ്റ്റിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ജെയിംസ് മില്‍നര്‍. Photo: B/R Football/x.com
മുന്‍ ഇംഗ്ലീഷ് ഫുട്‌ബോളര്‍ ഗാരത്ത് ബെറിയെ മറികടന്നാണ് മില്‍നര്‍ തലപ്പത്തെത്തിയത്. പ്രീമിയര്‍ ലീഗില്‍ താരം കളത്തിലിറങ്ങിയത് 653 മത്സരങ്ങളിലാണ്. നേരത്തെ ആസ്റ്റണ്‍ വില്ലയുമായുള്ള മത്സരത്തില്‍ കളിക്കാന്‍ ഇറങ്ങിയതോടെ മില്‍നര്‍ ബെറിക്ക് ഒപ്പമെത്തിയിരുന്നു.
(താരം – രാജ്യം – മത്സരം എന്നീ ക്രമത്തില്‍)
ജെയിംസ് മില്‍നര്‍ – ഇംഗ്ലണ്ട് – 654
ഗാരത്ത് ബെറി – ഇംഗ്ലണ്ട് – 653
റയാന്‍ ഗിഗ്സ് – വെയ്ല്‍സ് – 632
ഫ്രാങ്ക് ലാംപാര്‍ഡ് – ഇംഗ്ലണ്ട് – 609
ഡേവിഡ് ജെയിംസ് – ഇംഗ്ലണ്ട് – 572
അതേസമയം, മത്സരത്തില്‍ ബ്രെന്റ്‌ഫോഡിനെ ബ്രൈട്ടണ്‍ തോല്‍പ്പിച്ചിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ടീം വിജയം നേടിയെടുത്തത്. ആദ്യ പകുതിയുടെ ഗോളിന്റെ കരുത്തിലാണ് ദി സീഗള്‍സിന്റെ വിജയം.
ബ്രൈട്ടണായി ഡീഗോ ഗോമസാണ് ആദ്യം വല കുലുക്കിയത്. 30ാം മിനിട്ടിലായിരുന്നു ഈ ഗോള്‍. രണ്ടാം ഗോളാവട്ടെ ഡാനി വെല്‍ബെക്കിന്റെ വകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിട്ടിലാണ് ഈ ഗോള്‍ പിറന്നത്.
Content Highlight: James Milner breaks record of Gareth Berry for most Premier League appearances
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ