| Friday, 21st March 2025, 1:38 pm

ആ പൃഥ്വിരാജ് പടത്തിലെ ഗാനം ഇത്ര ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചില്ല: ജേക്സ് ബിജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അയ്യപ്പനും കോശിയും, രണം, ഇഷ്‌ക്, കിങ് ഓഫ് കൊത്ത എന്നീ സിനിമകളിലൂടെ ഒരു പിടി മികച്ച ഗാനങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ച സംഗീത സംവിധായകന്‍ ആണ് ജേക്‌സ് ബിജോയ്. പാട്ടുകളുടെ കാര്യത്തില്‍ മാത്രമല്ല ബാക്ക്ഗ്രൗണ്ട് സ്‌കോറുകളുടെ കാര്യത്തിലും അദ്ദേഹത്തിനുള്ള സ്ഥാനം ഏറെ വലുതാണ്.
ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയില്‍ രണം സിനിമയിലെ തന്റെ രണം ടൈറ്റില്‍ ട്രാക്ക് എന്ന ഗാനം ഉണ്ടായതിനെ കുറിച്ച് സംസാരിക്കുകയാണ് ജേക്‌സ് ബിജോയ്.

ഒട്ടും സ്ട്രക്ച്ചേര്‍ഡ് ആയിട്ടുള്ള പാറ്റേണ്‍ അല്ല രണം സിനിമയിലെ ഗാനമെന്നും ഒരു ബീറ്റ് ക്രീയേറ്റ് ചെയ്ത് അതില്‍ നിന്ന് ഡെവലപ്പ് ചെയ്തെടുത്ത ഗാനമാണെന്നും അദ്ദേഹം പറയുന്നു. സിനിമയെ എസ്റ്റാബ്ലിഷ് ചെയ്തുകൊണ്ട് ഒരു ഗാനം വേണമെന്നാണ് നിര്‍മല്‍ (സംവിധായകന്‍)തന്നോട് പറഞ്ഞതെന്നും ഈ ഗാനം ഇത്രയും ഹിറ്റ് ആകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും ജേക്സ് ബിജോയ് പറയുന്നു.

‘രണത്തില്‍ റഹ്‌മാന്റെ കഥാപാത്രത്തിന് ഒരു തമിഴ് ബാക്കിങ് ഉണ്ട്. രാജു ഒരുപാട് ട്രോമയിലൂടെ പോയിരിക്കുന്ന ഒരു കുട്ടിക്കാലം ഉള്ള വ്യക്തി. പിന്നെ നടക്കുന്ന ഡിട്രോയ്ഡ് സെറ്റപ്പ്. പടത്തിനെ എസ്റ്റാബ്ലിഷ് ചെയ്യുന്ന ഒരു പാട്ട് വേണമെന്ന് നിര്‍മല്‍ പറയുന്നു. ഞാന്‍ ആണെങ്കില്‍ അമേരിക്കയെ ഒരുപാട് മിസ് ചെയ്യുന്നു. ഇവിടുത്തെ അവസ്ഥ ഇങ്ങനെ ഒന്നും അങ്ങ് വര്‍ക്ക് ഔട്ട് ആകുന്നില്ല. പിന്നെ പാട്ടിന്റെ ബീറ്റ് ആദ്യം റെഡിയാക്കി. അപ്പോള്‍ ഒരു ബീറ്റ് കിട്ടി.

സാധാരണയായി ഞാന്‍ ബീറ്റിന് മുകളില്‍ റിയാക്റ്റ് ചെയ്യാറാണുള്ളത്. ഈ പാട്ട് ഒരു മോര്‍ണിങ് ആംബിയന്‍സിലാണ് തുടങ്ങുന്നതെന്ന് പറഞ്ഞിരുന്നു. പിന്നീട് ആലോചിച്ചപ്പോള്‍ ഒരു ഫീമെയില്‍ സൗണ്ട് കൂടെയുണ്ടെങ്കില്‍ നല്ലതാണെന്ന് തോന്നി, നഗരങ്ങളെ കുറിച്ചുള്ള റൈറ്റിങ്സ് വേണമായിരുന്നു. അങ്ങനെ ഞാന്‍ നേഹയെ കോണ്‍ടാക്റ്റ് ചെയ്തു. ‘ഇങ്ങനെയൊരു ട്യൂണ്‍ ഉണ്ട്, ഷാല്‍ വി റൈറ്റ് സംതിങ്’ എന്ന് ചോദിച്ചു.

അങ്ങനെ നേഹയാണ് പാട്ടിന്റെ തുടക്കത്തിലെ സിറ്റിയെ കുറിച്ചുള്ള ഇംഗ്ലീഷ് ലൈന്‍സ് എഴുതിയത്. പിന്നീട് ഒരു ബീറ്റ് കേറിയതിന് ശേഷം ആണ് ആ തമിഴ് പോര്‍ഷന്‍ വരുന്നത്. ഒരു സോഫ്റ്റ് പോര്‍ഷന്‍ വന്ന് ഒരു മാറ്റര്‍ പറഞ്ഞിട്ട് പാട്ട് വീണ്ടും മെലഡിയിലേക്ക് കേറി. അതിനകത്ത് ഒരു സ്ട്രക്ച്ചര്‍ ഒന്നും ഇല്ല. പാട്ട് ഇത്ര ഹിറ്റാവുമെന്ന് ഒരിക്കലും വിചാരിച്ചില്ല,’ ജേക്സ് ബിജോയ് പറയുന്നു.

content highlights: Jakes Bejoy talks about the title track of Ranam movie

Latest Stories

We use cookies to give you the best possible experience. Learn more